കുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസിൽ അറബ് പ്രവാസിയെ കുടുക്കാൻ ശ്രമിച്ച ഒമ്പത് പേർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തി. ഒരു അറബ് സ്ത്രീയും ഇതിൽ ഉൾപ്പെടുന്നു. അവരുടെ മുൻ ഭർത്താവിനെ കുടുക്കാനായി ബിദൂനി കാമുകനുമായി ചേർന്നാണ് പദ്ധതികൾ ആസൂത്രണം ചെയ്തത്. പദ്ധതി സുഗമമാക്കാൻ ബിദൂനി കാമുകൻ ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനുമായുള്ള ബന്ധം പ്രയോജനപ്പെടുത്തുകയും സഹായിക്കാൻ മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുകയും ചെയ്തു. അധികാരികൾ ഉൾപ്പടെ എല്ലാവരെയും പിടികൂടുകയും തടവിലിടുകയും ചെയ്തു.
Home Middle East Kuwait മയക്കുമരുന്ന് കേസിൽ പ്രവാസിയെ കുടുക്കാൻ ശ്രമിച്ചു; ഒമ്പത് പ്രതികൾക്കെതിരെ കുറ്റം ചുമത്തി