മയക്കുമരുന്ന് കൈവശം വെച്ചതിന് പ്രവാസി അറസ്റ്റിൽ

0
50

കുവൈത്ത് സിറ്റി: മയക്കുമരുന്ന്, ആയുധം എന്നിവ കൈവശം വെച്ചതിന് പ്രവാസിയെ ജഹ്‌റ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അൽ-നസീം മേഖലയിൽ നടത്തിയ പതിവ് പട്രോളിംഗിനിടെ സംശയം തോന്നിയതിനാൽ വാഹനം പരിശോധിക്കുകയായിരുന്നു. വാഹനം നിർത്താൻ ഡ്രൈവർ വിസമ്മതിച്ചപ്പോൾ ഉദ്യോഗസ്ഥർ പിന്തുടരുകയും ഒടുവിൽ പിടികൂടുകയുമായിരുന്നു. വാഹനത്തിൽ നിന്ന് മയക്കുമരുന്ന് ഗുളികകൾ, വിൽപന നടത്തിയ പണം, മൂർച്ചയേറിയ ആയുധം എന്നിവ കണ്ടെത്തി. തുടർനടപടികൾക്കായി പ്രതിയെ ബന്ധപ്പട്ട അധികാരികൾക്ക് കൈമാറും.