മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ട് സൈനിക ഉദ്യോഗസ്ഥർ അറസ്റ്റിൽ

0
34

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനുമായി ക്രിമിനൽ അന്വേഷണ വിഭാഗത്തിലെ രണ്ട് സൈനിക ഉദ്യോഗസ്ഥരെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. മയക്കുമരുന്ന് കൈവശം വെച്ചതിന് ഇൻവസ്റ്റിഗേഷൻ ഓഫിസിൽ നിന്നാണ് ഒരു സൈനിക ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഓഫീസിലെ തന്നെ മറ്റൊരു സഹപ്രവർത്തകൻ്റെ കൂടി പങ്കാളിത്തം ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്. തുടർന്ന് ഹവല്ലി ഗവർണറേറ്റിൽ നിന്നും അയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കൈവശവും മയക്കുമരുന്ന് കണ്ടെത്തിയിരുന്നു.