മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ട് പേർ അറസ്റ്റിൽ

0
30

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വച്ചതിനും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയതിനും രണ്ടു പേരെ മയക്കുമരുന്ന് പ്രതിരോധിക്കുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്‌മെന്‍റ് പിടികൂടി. ഇതിൽ ഒരാൾ ബിദൂനിയാണ്. അബു ഹലീഫ ഏരിയയിലെ സ്‌കൂൾ പാർക്കിംഗ് സ്ഥലത്ത് രണ്ട് പേർ തമ്മിലുള്ള അക്രമാസക്തമായ വാക്കേറ്റത്തെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാ സേന സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സംശയം തോന്നിയ പ്രതികളെ തിരച്ചിൽ നടത്തിയപ്പോൾ ഇവരുടെ പക്കൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.