കൊച്ചി: നിയമലംഘനം നടത്തി പടുത്തുയർത്തിയ മരടിലെ ഫ്ലാറ്റുകൾ നാളെ നിലംപതിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടങ്ങൾ പൊളിക്കാനുള്ള മുന്നൊരുക്കങ്ങളെല്ലാം അധികൃതർ പൂർത്തിയാക്കി. സ്ഫോടനത്തിന് മുന്നോടിയായി നടത്തിയ മോക്ക് ഡ്രില്ലും വിജയകരമായി പൂർത്തിയാക്കിയിരുന്നു.
രണ്ട് ദിവസങ്ങളായാകും ഫ്ലാറ്റ് പൊളിക്കല്‍ പൂർത്തിയാക്കുക. നാളെ രാവിലെ പതിനൊന്ന് മണിക്കാണ് ആദ്യ പൊളിക്കലുണ്ടാവുക. എച്ച്2ഒ ഹോളിഫെയ്ത്ത്, ആല്‍ഫ സെറീന്‍ എന്നിവയാകും നാളെ നിലം പൊത്തുക.ഞായറാഴ്ച ജെയ്ന്‍ കോറൽ കോവ്, ഗോള്‍ഡന്‍ കായലോരം എന്നിവയാണു പൊളിക്കുന്നത്.
ഫ്ലാറ്റ് പൊളിക്കുന്ന പ്രദേശത്ത് അതീവ ജാഗ്രതിയിലാണ് അധികൃതർ. മേഖലയിൽ നാളെ രാവിലെ എട്ട് മുതല്‍ അഞ്ച് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഫോടന മേഖലയുടെ 200 മീറ്റർ പരിധിയില്‍ പ്രവേശിക്കരുതെന്നാണ് നിർദേശം. ഊ പ്രദേശത്ത് ഡ്രോണുകൾക്കും നിയന്ത്രണമുണ്ട്. തൊട്ടടുത്ത കായൽ പ്രദേശങ്ങൾക്ക് കൂടി ബാധകമാകുന്ന നിരോധനാജ്ഞ രണ്ട് ദിവസത്തേക്കുണ്ടാകും.
സ്ഫോടനം കാണാൻ ആളുകൾ എത്തുമെന്ന് ഉറപ്പുള്ളതിനാൽ ഫ്ലാറ്റുകള്‍ക്ക് പരിസരപ്രദേശങ്ങളിലായി നൂറുകണക്കിന് പൊലീസുകാരെയും വിന്യസിക്കും