മരട് ഹോളി ഫെയ്ത്ത് ഇൻ ഫ്ളാറ്റുകളിലെ താമസക്കാരെ ഇന്ന് ഒഴിപ്പിച്ചു തുടങ്ങും

0
32

മരട് ഹോളി ഫെയ്ത്ത് ഇൻ ഫ്ളാറ്റുകളിലെ താമസക്കാരെ ഇന്ന് ഒഴിപ്പിച്ചു തുടങ്ങും. ഒഴിപ്പിക്കൽ പ്രക്രിയ സുഗമമായി നടക്കാൻ വൈദ്യുതി, വെള്ളം വിതരണം നാല്‌ ദിവസത്തേക്ക് പുനഃസ്ഥാപിക്കും. ഒക്ടോബർ മൂന്ന് വരെയാണ് ഒഴിപ്പിക്കൽ.

രടിൽ തീരദേശനിയമങ്ങൾ ലംഘിച്ച്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ  നിർമിച്ചവരുടെ സ്വത്തുക്കൾ സുപ്രീംകോടതി കണ്ടുകെട്ടി. ആൽഫാവെൻച്വേഴ്‌സ്‌ ഡയറക്ടർ പോൾരാജ്‌, ഹോളിഹെയ്‌ത്ത്‌ ബിൽഡേഴ്‌സ്‌ ആൻഡ്‌ ഡെവലപ്പേഴ്‌സ്‌ എംഡി സാനി ഫ്രാൻസിസ്‌, ജെയിൻ ഹൗസിങ് ആൻഡ്‌ കൺസ്‌ട്രക്‌ഷൻസ്‌ ലിമിറ്റഡ്‌ എംഡി സന്ദീപ്‌മാലിക്, കെ പി വർക്കി  ആൻഡ്‌ ബിൽഡേഴ്‌സ്‌ എംഡി കെ വി ജോസ്‌ എന്നിവരുടെ സ്വത്താണ്‌ കണ്ടുകെട്ടിയത്‌.

ഇവരുടെ ബാങ്ക്‌അക്കൗണ്ടുകളും മരവിപ്പിച്ചു. ഫ്ലാറ്റുടമകൾക്ക്‌ ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷംരൂപ നല്‍കാന്‍  വെള്ളിയാഴ്‌ച ജസ്‌റ്റിസുമാരായ അരുൺമിശ്രയും രവീന്ദ്രഭട്ടുമിറക്കിയ  ഉത്തരവിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.  നഷ്ടപരിഹാരം നിശ്‌ചയിക്കാൻ കേരള ഹൈക്കോടതി മുൻ ജഡ്‌ജി കെ ബാലകൃഷ്‌ണൻനായർ അധ്യക്ഷനായി മൂന്നംഗസമിതി രൂപീകരിക്കാനും നിര്‍ദേശിച്ചു. ഓരോ ഫ്ലാറ്റ്‌ ഉടമയും എത്ര രൂപവീതം ചെലവിട്ടെന്ന്‌ കണക്കാക്കണം. ഫ്ലാറ്റ്‌ നിർമാതാക്കളെക്കൂടി കണക്കെടുപ്പില്‍ പങ്കാളികളാക്കണം.