കുവൈത്ത് സിറ്റി: പ്രവാസജീവിതം മതിയാക്കിനാട്ടിലേക്ക് പോകുന്ന മലപ്പുറം ജില്ലാ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ പ്രതിഭാധനനായ സെക്രട്ടറി അനീഷ് കാരാട്ടിനും, വനിതാ വിംഗ് ജോയിന്റ് ട്രഷറർ ഭവ്യാ അനീഷിനും, നിഹാരിക അനീഷിനും, ജനറൽ സെക്രട്ടറി നസീർ കാരം കുളങ്ങര സ്വാഗതം പറഞ്ഞ യോഗത്തിൽ,യോഗാധ്യക്ഷൻ MAK പ്രസിഡന്റ് അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ മൊമെന്റോ നൽകി ആദരിച്ചു. യോഗത്തിൽ സംസാരിച്ച വിവിധ നേതാക്കളും , അംഗങ്ങളും വിടപറയുന്ന പ്രിയ സെക്രട്ടറിയുടെ സംഘടനയിലെ ആത്മാർത്ഥമായാ കർമങ്ങളെ ഊന്നി പറയുകയും , അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഭാവി ജീവിതത്തിനു ശുഭാശംസകൾ നേരുകയും ചെയ്തു .മറുപടി പ്രസംഗത്തിൽ അനീഷും കുടുംബവും സംഘടനയോടുള്ള കടപ്പാടും , സൗഹൃദങ്ങളെ വേർപിരിയുന്ന സങ്കടവും പങ്കുവെച്ചു .