മലപ്പുറം പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് സ്ഫോടന ശബ്ദം

0
28

മലപ്പുറം: മലപ്പുറം ഉപ്പട ആനക്കല്ല് ഭാഗത്ത് ഭൂമിക്കടയിൽനിന്നു സ്ഫോടന ശബ്ദം. ആനക്കല്ല് നഗറിലെ 2 വീടുകൾക്കും മുറ്റത്തും വിള്ളലുണ്ടായി. ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം ഉണ്ടായെന്ന് നാട്ടുകാർ പറയുന്നു. രാത്രി ഒൻപത് മണി‌യോടെയാണ് ശബ്ദം കേട്ടത്. പ്രദേശത്തു നിന്ന് ആളുകളെ പഞ്ചായത്ത് അധികൃതർ മാറ്റി. വില്ലേജ് ഒഫീസർ സ്ഥലത്തെത്തി പരിശോധന നടത്തി.