മലബാർ ഗോൾഡ് & ഡയമണ്ട്‌സിന്റെ അൽ റായ് ലുലു ഹൈപ്പർ മാർക്കറ്റ് ഷോറും നവീകരിച്ചു

0
30

കുവൈറ്റ് സിറ്റി: മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ അൽ റായിയിലെ ലുലു ഹൈപ്പർമാർക്കറ്റ് ഷോറൂം മ നവീകരിച്ചു. ബോളിവുഡ് നടനും മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറുമായ അനിൽ കപൂർ ഷോറൂം ഉദ്ഘാടനം ചെയ്യും. ഒക്ടോബർ മൂന്നിന് വൈകിട്ട് 7.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങോടെ, ഷോറൂമിന്റെ അതിശയിപ്പിക്കുന്ന പുതിയ രൂപവും, വിപുലമായ സൗകര്യങ്ങളും ആഭരണ ശേഖരങ്ങളും കുവൈത്തിലെ ആഭരണ പ്രേമികൾക്കായി അനാവരണം ചെയ്യും. 20 രാജ്യങ്ങളിൽ നിന്ന് ക്യൂറേറ്റ് ചെയ്‌ത സ്വർണ്ണാഭരണങ്ങൾ, വജ്രാഭരണങ്ങൾ, അമൂല്ല്യ രത്നാഭരണങ്ങൾ എന്നിവയിലെ 20,000-ലധികം അതിമനോഹരമായ ഡിസൈനുകളുടെ ശേഖരം പുതുതായി നവീകരിച്ച ഷോറൂമിൽ പ്രദർശിപ്പിക്കും. എല്ലാ ആഭരണ പ്രേമികളുടെയും അഭിരുചിക്കനുസരിച്ച്, ഷോറൂമിൽ ഡെയ്‌ലി വെയർ, ഓഫീസ് വെയർ, പ്രത്യേക അവസരങ്ങൾ, ബ്രൈഡൽ കളക്ഷനുകൾ എന്നിവയ്ക്കായി വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ‘സോൾ-ലൈഫ് സ്റ്റൈൽ ജ്വല്ലറി കോർണർ, മൈൻ ആഭരണങ്ങൾക്കായുള്ള പ്രത്യേക ഏരിയ എന്നിവയ്ക്ക് പുറമേ, മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ വിവിധ എക്സ്ക്ലൂസീവ് ബ്രാൻഡുകളായ ഇറ-അൺകട്ട് ഡയമണ്ട് ആഭരണങ്ങൾ, വിറാസ്-റോയൽ പോൾക്കി ജ്വല്ലറി, എത്‌നിക്‌സ്-ഹാൻഡ്ക്രാഫ്റ്റ്‌ഡ് ഡിസൈനർ ആഭരണങ്ങൾ, പ്രേഷ്യ-ജെം ആഭരണങ്ങൾ, ഡിവൈൻ-ഇന്ത്യൻ ഹെറിറ്റേജ് ആഭരണങ്ങൾ, സ്റ്റാർലെറ്റ്-കിഡ്‌സ് ആഭരണങ്ങൾ എന്നിവ ഷോറൂം അഭിമാനപൂർവ്വം പ്രദർശിപ്പിക്കുന്നു. ഷോറൂമിന്റെ ഉദ്ഘാടന ഓഫറുകളുടെ ഭാഗമായി, ഒക്ടോബർ മൂന്നിന് അൽ റായ് ഷോറൂമിൽ നിന്നും വജ്രാഭരണങ്ങളും, അമൂല്ല്യ രത്നാഭരണങ്ങളും വാങ്ങുമ്പോൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് സ്വർണ്ണ നാണയങ്ങൾ നേടാനാവും.

2011ൽ ആരംഭിച്ച അൽ റായിയിലെ ഷോറൂമിലൂടെയാണ് മലബാർ ഗോൾഡ് & ഡയമണ്ട്സ് കുവൈത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതെന്ന് മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ്ങ് ഡയറക്ട‌ർ ഷംലാൽ അഹമ്മദ് പറഞ്ഞു. കുവൈത്തിൽ എട്ട് ലോകോത്തര ഷോറൂമുകളിലേക്ക് ഞങ്ങൾ പ്രവർത്തനം വ്യാപിപ്പിച്ചുകൊണ്ട് രാജ്യത്തെ മുൻനിര ജ്വല്ലറി റീട്ടെയിലർ എന്ന നിലയിലുളള സ്ഥാനം ഉറപ്പിച്ചു. ഞങ്ങളുടെ വിശ്വസ്‌തരായ ഉപഭോക്താക്കൾക്ക് മുമ്പെങ്ങുമില്ലാത്ത വിധത്തിലൂള്ള മികച്ച ജ്വല്ലറി ഷോപ്പിംഗ് അനുഭവം സമ്മാനിക്കാൻ കഴിയുന്ന നിലയിൽ, അതുല്ല്യമായ ആഭരണ ശേഖരങ്ങളും, സൗകര്യങ്ങളും ഉറപ്പുവരുത്തിയാണ് അൽ റായിയിലെ ഷോറൂം നവീകരിച്ചിരിക്കുന്നത്. ആഗോളതലത്തിൽ ഞങ്ങളുടെ ബ്രാൻഡിന്റെ അംബാസഡറായ അനിൽ കപൂർ ഈ ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തുന്നത് ഈ അവസരത്തെ കൂടുതൽ സവിശേഷമാക്കുന്നു. ഈ നേട്ടം ഞങ്ങളോടൊപ്പം ആഘോഷിക്കാൻ എല്ലാവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായും ഷംലാൽ അഹമ്മദ് വ്യക്തമാക്കി. മലബാർ ഗോൾഡ് & ഡയമണ്ട്സിന് കുവൈത്തിൽ 8 ലോകോത്തര ഷോറൂമുകളാണുളളത്. അൽ റായ്, ദജീജ്, മൈല്യ, ഫഹാഹീൽ, മഹ്ബൂല, സാൽമിയ, ജിലീബ് അൽ ഷുയൂഖ്, ജഹ്റ എന്നിവിടങ്ങളിലാണ് ഷോറൂമുകൾ സ്ഥിതി ചെയ്യുന്നത്.ലോകമെമ്പാടും റീട്ടെയിൽ സാന്നിധ്യം വികസിപ്പിക്കുക എന്ന ബ്രാൻഡിന്റെ ലക്ഷ്യത്തിന് അനുസൃതമായി, മലബാർ ഗോൾഡ് & ഡയമണ്ട്സ് വരും മാസങ്ങളിൽ വിപുലമായ വിപുലീകരണ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. യുഎഇ, ഖത്തർ, കെഎസ്എ, യുഎസ്എ, ഇന്ത്യ എന്നിവിടങ്ങളിൽ ദീപാവലിക്ക് മുമ്പ് 20 പുതിയ ഷോറൂമുകൾ ആരംഭിക്കാനാണ് പദ്ധതി.