മലയാളം മിഷൻ പഠനോത്സവം 2019 സംഘടിപ്പിച്ചു

0
20
കുവൈറ്റ് സിറ്റി: മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന കണിക്കൊന്ന, സൂര്യകാന്തി കോഴ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് പഠനോത്സവം സംഘടിപ്പിച്ചു. കല കുവൈറ്റ്, എസ്‌എം‌സി‌എ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ, സാരഥി കുവൈറ്റ് എന്നി മേഖലകളിൽ നിന്ന് 966 കുട്ടികളാണ് പഠനോത്സവത്തിൽ പങ്കെടുത്തത്. യുണൈറ്റഡ്‌ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ, യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിൽ വച്ചാണ് പഠനോത്സവം അരങ്ങേറിയത്. മലയാളം മിഷൻ രജിസ്ട്രാർ എം.സേതുമാധവൻ പഠനോത്സവം  ഉത്ഘാടനം ചെയ്തു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ കോർഡിനേറ്റർ ജെ.സജി, പ്രവാസി ക്ഷേമനിധി ബോർഡ്‌ അംഗം എൻ അജിത്ത് കുമാർ, യുണിമണി മാർക്കറ്റിംങ്ങ് മനേജർ രജ്ഞിത്ത് പിള്ള, ചാപ്റ്റർ അംഗങ്ങളായ തോമസ് കുരുവിള, ബിന്ദു സജീവ്, ബിജു ആന്റണി  എന്നിവർ പഠനോത്സവത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിപാടികൾക്ക്  ചാപ്റ്റർ അംഗങ്ങളായ ജി.സനൽകുമാർ, വി.അനിൽകുമാർ, സജീവ് എം ജോർജ്ജ്, എബി വരിക്കാട്, സാം പൈനും മുട് എന്നിവർ നേതൃത്വം നൽകി. വിവിധ മേഖലകളിൽ നിന്നായി 150-ൽ അധികം അധ്യാപകരാണ് പഠനോത്സവത്തിന്റെ നടത്തിപ്പിനായി പ്രവർത്തിച്ചത്. പഠനോത്സവം വിജയിപ്പിക്കുന്നതിന് സഹായിച്ച അധ്യാപകർ, വിവിധ സംഘടനകളിലെ പ്രവർത്തകർ എന്നിവർക്ക് മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ നന്ദി രേഖപെടുത്തി