കുവൈറ്റ് സിറ്റി: കോഴിക്കോട് സ്വദേശിനി കുവൈറ്റിൽ നിര്യാതയായി. മൂടാടി പാലക്കുളം സ്വദേശി സഫീന അൻഷാസ് ആണ് മരിച്ചത്. 31 വയസ്സായിരുന്നു. മസ്തിഷ്ക കാലത്തെ തുടർന്ന് കുവൈത്തിലെ ജാബിർ അഹമ്മദ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഹൻഷാസ് മഫാസാണ് ഭർത്താവ്. മക്കൾ: ഹന്നൂൻ സിയ, ഹാനിയ ഹെൻസ (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ , കുവൈത്ത്), തെഹ്‌നൂൻ (ആറ് മാസം). : ഹുസൈൻ മൂടാടി, ജമീല ദമ്പതികളുടെ മകളാണ്.