മലയാളി നഴ്സ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

0
28
പ്രതീകാത്മ ചിത്രം

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയായ നഴ്സ് മരിച്ചു. തിരുവല്ല ആഞ്ഞിലിത്താനം സ്വദേശി ജ്യോതി മാത്യു (30) ആണ് മരിച്ചത്. സൗദിയിലെ അറാറിൽ ഒഖീലയിലായിരുന്നു അപകടം. ഇവിടെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സായിരുന്നു ജ്യോതി. കഴിഞ്ഞ മൂന്നു വർഷമായി ഇവിടെ ജോലി ചെയ്തു വരികയാണ്. മൃതദേഹം ഒഖില ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ ഇവിടുത്തെ പ്രവാസി സംഘടനകൾ ശ്രമം ആരംഭിച്ചിട്ടുണ്ട്.