റിയാദ് : പ്രവാസി കലാസാംസ്കാരിക രംഗത്ത് സജീവമായിരുന്ന ആലപ്പുഴ കായംകുളം നൂറനാട് സ്വദേശി സുജിത് കുറ്റിവിളയിൽ (56) റിയാദിൽ നിര്യാതനായി. 30 വർഷത്തിലധികമായി റിയാദിൽ പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ രണ്ടുവർഷമായി ഫൻറാസ്റ്റിക് എയർക്കണ്ടീഷൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. പരേതനായ രാഘവെൻറയും വേദവല്ലിയുടെയും മകനാണ്. ഭാര്യ: ഷീബ, മക്കൾ: സിൻസിത (ബ്രിട്ടൻ), ശ്രദ്ധേഷ് (പ്ലസ്ടു വിദ്യാർഥി). മൃതദേഹം നാട്ടിൽ കൊണ്ടുപോകും.