മലയാള സിനിമയുടെ മാണിക്യം

കടപ്പാട് - ജെറി പൂവക്കാല

0
143

കൂട്ടുകാരി ദീപ്തിയുടെ ഉടുപ്പ് കടം വാങ്ങി നല്ല ഫംഗ്ഷന് പോയവൾ. “നനഞ്ഞ് നിന്ന താൻ വസ്ത്രം മാറാൻ ഒരു കാരവാനിൽ കയറിയതിന് ഡ്രെെവറിൽ ചീത്ത വിളിച്ചു. വണ്ടിക്കൂലി ചോദിച്ചപ്പോള്‍ ചന്തയിൽ വില പേശുന്നതുപോലെ പരിഹസിച്ചു തിരിച്ചുവിട്ടു, അവസാനം നമ്മൾ അങ്ങോട്ടു പൈസ കൊടുക്കേണ്ടിയ അവസ്ഥ അക്കും.കാരവാനില്‍ നിന്ന് ഇറക്കിവിട്ടു; അത്ര എളുപ്പമായിരുന്നില്ല സുരഭി ലക്ഷ്മിയുടെ ഇന്നത്തെ ഈ നിലയിലേക്കുള്ള യാത്ര. എലൈട്ടിൽ വട്ടോളിയിൽ ലുട്ടാപ്പിമൂക്കിന്റെ അടുത്ത് ചെറ്റക്കടവിൽ ജനനം. ഇന്നത്തെ ഈ വിജയത്തിലേക്കുള്ള സുരഭി ലക്ഷ്മിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പലതും സഹിച്ചും, ത്യജിച്ചും പൊരുതി നേടിയെടുത്തതാണ് സുരഭിയുടെ ഈ വിജയം

കലോത്സവ വേദികളിലെല്ലാം സജീവമായ സുരഭി ലക്ഷ്മിയ്ക്ക് ചെറുപ്പം മുതലേ കലയോട് തന്നെയായരുന്നു താത്പര്യം. സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന കുടുംബം ആയതുകൊണ്ട് അതിന് സാധിക്കാതെ വന്നതോടെ അവിടെ നിന്ന് തുടങ്ങുന്നു സാഹചര്യങ്ങളോടുള്ള സുരഭിയുടെ പോരാട്ടം. ആദ്യമായി മൃഗ അസിസ്റ്റന്റ് ഡോക്ടർ ആകാൻ ആയിരുന്നു ഇഷ്ടം . അസിസ്റ്റന്റ് ആകുമ്പം അധിക റിസ്ക് ഇല്ലല്ലോ . പശുവിന്റെ പ്രസവം എടുത്താൽ മതിയല്ലോ എന്നൊക്കെ വിചാരിച്ചിരുന്ന ഒരു കാലം.ജീവിക്കാൻ ഒരു ജോലി വേണമല്ലോ.പക്ഷേ അകത്തെ കലാകാരിയെ തൃപ്തിപ്പെടുത്താൻ അതിന് പറ്റുമായിരുന്നില്ല.അത്ര മാത്രം സ്വപ്നങ്ങളായിരുന്നു .അന്നത്തെ കല്യാണ വീടുകളിൽ കൊച്ചു കുട്ടിയായിരിക്കുമ്പോൾ നൃത്തം ചെയ്യാൻ പോകുമായിരുന്നു.സ്വന്തം കഴിവിൽ അവൾ വിശ്വസിച്ച്. ഇതാണെന്റെ ജീവിത മാർഗം എന്ന് മനസ്സിൽ ഉറച്ചു വിശ്വസിച്ചു.അങ്ങനെ അവൾ കല തന്നെ പഠിക്കാൻ തീരുമാനിച്ചു.

ശ്രീശങ്കരചാര്യ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടുകൂടെയാണ് സുരഭി ബിരുദം പൂര്‍ത്തിയാക്കിയത്. തിയേറ്റര്‍ ആട്‌സില്‍ ബിരുദാനന്തര ബിരുദം നേടി. പെര്‍ഫോമിങ് ആട്‌സില്‍ എംഫില്‍ നേടി .സുരഭി നാടകങ്ങളിലൂടെയാണ് തന്നിലെ അഭിനേത്രിയെ പരുവപ്പെടുത്തി എടുത്തത്. അതുവരെ സുരഭി ലക്ഷ്മി നേരിട്ടത് ചെറിയ പരിഹാസങ്ങളൊന്നുമായിരുന്നില്ല. കാരവാനില്‍ കയറി ഡ്രസ്സ് മാറിയതിന് ഡ്രൈവറുടെ ചീത്ത കേട്ട് കരഞ്ഞ അനുഭവങ്ങളുണ്ടായിട്ടുണ്ട്. അഭിനയച്ചതിന് പ്രതിഫലമൊന്നും തുടക്കത്തില്‍ നല്‍കിയിരുന്നില്ല. പണം കൊടുക്കാത്ത ഒരുപാട് സിനിമകൾ ,വണ്ടിക്കൂലി ചോദിച്ചപ്പോള്‍, അല്ലെങ്കിലും സീരിയല്‍ നടിമാരുടെ സ്വഭാവം ഇതാണെന്ന് പറഞ്ഞ് പരിഹസിച്ച് പറഞ്ഞുവിട്ടവരുണ്ട്. അവസരങ്ങള്‍ ലഭിച്ചത് വളരെ കുറവാണ്. എന്നാല്‍ കിട്ടിയ വേഷങ്ങള്‍ സുരഭി ഏറ്റവും മികച്ചതാക്കി. കിട്ടുന്നതെല്ലാം ബോണസാണെന്ന് വിശ്വസിച്ചതുകൊണ്ട് തന്നെ സുരഭിയ്ക്ക് ഈ യാത്രയില്‍ തളര്‍ച്ച തോന്നിയില്ല. പലരും പരിഹസിക്കുമായിരുന്നു.നീയും നായകനും അലുവായും മത്തിക്കറിയും പോലെയാണെന്ന്.എന്റെ പാദ ഇപ്പോഴും കല്ലും മുള്ളും നിറഞ്ഞത് തന്നെയാണ്, അതില്‍ മാറ്റമൊന്നുമില്ല. പക്ഷെ എന്റെ കാലുകള്‍ക്ക് കരുത്ത് കൂടി എന്നാണ് സുരഭി ഇപ്പോള്‍ പ്രതികരിക്കുന്നത്‌( പ്രതിസന്ധികൾ വരുമ്പോൾ നമ്മൾക്ക് കരുത്ത് ലഭിക്കും). സാധാരണക്കാരില്‍ സാധാരണക്കാരിയില്‍ നിന്നും മലയാള സിനിമയിലെ മാണിക്യത്തിലേക്കുള്ള സുരഭിയുടെ യാത്ര ആരേയും പ്രചോദിപ്പിക്കുന്നതാണ്. ഒരു സിനിമക്കഥയിലെന്നത് പോലെയുള്ള ട്വിസ്റ്റുകളും കാത്തിരിപ്പിന്റെ ഡ്രാമയുമൊക്കെ അതിനുണ്ട്. കണ്ണിൽ നിന്നും കണ്ണീരല്ല, ചോര പൊടിയുന്നത് പോലെയാണ് തനിക്ക് ചിലപ്പോൾ തോന്നിയതെന്നും നടി വൈകാരികമായി പറഞ്ഞു.സുരഭി അഭിനയിക്കുന്നതിന് മുൻപ്ആ കഥാപത്രമാകാൻ ശ്രമിക്കാറുണ്ട്. ശവം കത്തിക്കുന്ന ഒരു സ്ത്രീയായി അഭിനയിക്കുമ്പോൾ ശവം കത്തിക്കുന്ന ഒരു സ്ത്രീയുടെ അസിസ്റ്റന്റ് ആയി പോയി നിന്ന് അവരുടെ കൂടെ ശവം കത്തിച്ചു . അവരുടെ കഥകൾ കേട്ട് അവരോടൊപ്പമായിരുന്നു ആഴ്ചകൾ. സുരഭിക്ക് ഇപ്പോൾ നന്നായി ശവം ദഹിപ്പിക്കാൻ അറിയാം.സുരഭി ഒരു മോട്ടിവേഷൻ ആണ്. വളരെ ചെറിയ പ്രായത്തിൽ കലാകാരിയാകാൻ സ്വപ്നം കണ്ടവൾ. അവളുടെ ദാരിദ്ര്യ അവസ്ഥയിലും സ്വപ്നങ്ങൾ മുറുകെ പിടിച്ചു. പിന്നീട് കണ്ടതൊക്കെയും അവരുടെ പടി പടിയായ ഉയർച്ചയായിരുന്നു.