മഹ്ബൂലയിൽ പുതിയ ഇന്ധന സ്റ്റേഷന് അനുമതി

0
72

കുവൈത്ത് സിറ്റി: കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ (കെഎൻപിസി) അഭ്യർത്ഥന മാനിച്ച് മഹ്ബൂലയിൽ പുതിയ ഇന്ധന സ്റ്റേഷൻ അനുവദിക്കുന്നതിന് മുനിസിപ്പൽ കൗൺസിലിലെ അഹമ്മദി ഗവർണറേറ്റ് കമ്മിറ്റി അംഗീകാരം നൽകി. പ്രദേശത്തെ ഇന്ധന ലഭ്യത വർധിപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. മഹ്ബൂലയിലെ പ്ലോട്ട് നമ്പർ 3 ആണ് ഇന്ധന സ്റ്റേഷനുവേണ്ടി അനുവദിച്ചിരിക്കുന്നത്. താമസക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.