മാംഗോ ഹൈപ്പർ: കേരളോത്സവം സീസൺ -3 പോസ്റ്റർ പ്രകാശനം നടത്തി

0
28

കുവൈത്ത് സിറ്റി : പ്രവാസി വെൽഫെയർ കുവൈറ്റ്‌  മാംഗോ ഹൈപ്പർ കേരളോത്സവം സീസൺ -3 യുടെ പോസ്റ്റർ പ്രകാശനം പരിപാടിയുടെ മുഖ്യ സ്പോൺസർ മാംഗോ ഹൈപ്പർ മാനേജിംഗ് ഡയറക്ടർ റഫീഖ് അഹ്‌മദ്‌ നടത്തി. കബ്ദ് റിസോർട്ടിൽ വെച്ച് 100 നൂറിലധികം വരുന്ന പ്രവർത്തകരുടെ സാന്നിധ്യത്തിൽ നടന്ന പ്രകാശന ചടങ്ങിൽ പ്രവാസി കേരള കുവൈത്ത് കേന്ദ്ര പ്രസിഡന്റ് ലായിക് അഹ്‌മദ്‌ അധ്യക്ഷത വഹിച്ചു.

കേന്ദ്ര ജനറൽ സെക്രട്ടറി രാജേഷ് മാത്യു, ട്രഷറർ ഖലീൽ റഹ്മാൻ വൈസ് പ്രസിഡന്റ് റഫീഖ്ബാബു, കലാ കായിക കൺവീനർ ഫൈസൽ കെ.വി, സെക്രട്ടറിമാരായ അൻവർ ഷാജി, ജവാദ് അമീർ, സഫ്‌വാൻ കേരളോത്സവം കൺവീനർ നയീം ചാലാട്, മീഡിയ കൺവീനർ ഗഫൂർ എം കെ, യൂണിറ്റ് പ്രസിഡന്റുമാർ, കേരളോത്സവം സോണൽ ക്യാപ്റ്റന്മാർ എന്നിവർ പങ്കെടുത്തു. 2024 നവംബർ 22 ന് രാവിലെ 8 മണി മുതല്‍ അബ്ബാസിയയിലെ ആസ്പയർ ഇന്റർനാഷണൽ സ്കൂളിൽ വെച്ചാണ് കേരളോത്സവം സീസൺ 3 അരങ്ങേറുക . 10 ഓളം വേദികളിലായി വിവിധ പ്രായ പരിധിയിലുള്ള കുട്ടികൾക്കും, പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ മത്സരങ്ങൾ ഉണ്ടാകും. മുതിർന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സീനിയർ വിഭാഗത്തിലും , ജൂനിയർ , സബ് ജൂനിയർ , കിഡ്സ് , സൂപ്പർ കിഡ്സ് എന്നീ വിഭാഗങ്ങളിലും കുട്ടികളുടെ മത്സരങ്ങൾ അരങ്ങേറും. തിരുവാതിര, സംഘനൃത്തം, പ്രസംഗം, മലയാള ഗാനം, കവിത ആലാപനം, മാപ്പിള പാട്ട്,  ഗാന ചിത്രീകരണം, സ്കിറ്റ്, സ്റ്റാൻഡ് അപ് കോമഡി ,ഫാമിലി ഗ്രൂപ്പ്‌ സോങ്, സിനിമാറ്റിക് ഡാൻസ്, കഥ, കവിത, പ്രബന്ധ രചന മത്സരങ്ങൾ തുടങ്ങി 70 ഓളം ഇനങ്ങളിലായി വൈവിധ്യമാര്‍ന്ന കലാ വൈജ്ഞാനിക മത്സരങ്ങള്‍, അബ്ബാസിയ ഫർവാനിയ ഫഹാഹീൽ,സാൽമിയ എന്നീ നാലു സോണുകളുടെ കീഴിൽ അരങ്ങേറും. കുവൈത്തിലെ എല്ലാ മലയാളികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം. കുവൈത്തിലെ പ്രമുഖ റീട്ടെയിൽ വ്യാപാര സ്ഥാപനമായ മാംഗോ ഹൈപ്പർ ഗ്രൂപ്പിന്റെ മുഖ്യ സ്പോൺസർഷിപ്പിൽ നടക്കുന്ന ഈ കലാ മാമാങ്കത്തിൽ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്യും. നയീം ചാലാട് ആണ് കേരളേത്സവം-3 യുടെ കൺവീനർ, സഫ്‌വാൻ, ജസീൽ ചെങ്ങളാൻ ജവാദ് അമീർ എന്നിവർ അസി :കൺവീനർമാർ ആയിരിക്കും.

https://keralotsavam24.com/ ലിങ്കിൽ കയറി മൽസരാർത്ഥികൾക്ക് തങ്ങളുടെ പേരും മത്സര ഇനങ്ങളും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് നാല് മേഖലകളിലെ താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടാം.

അബ്ബാസിയ- 66293508,50852442

ഫർവാനിയ – 66605316,60010194

സാൽമിയ – 99416712,99873903

ഫഹാഹീൽ – 66917233,65023166