മാംഗോ ഹൈപ്പർ കേരളോത്സവം സീസൺ -3 രജിസ്ട്രഷൻ വെബ്സൈറ്റ് ഉത്ഘാടനവും പ്രോഗ്രാം മാന്വൽ പ്രകാശനവും

0
142

കുവൈത്ത് സിറ്റി : പ്രവാസി വെൽഫെയർ കുവൈറ്റ്‌ മാംഗോ ഹൈപ്പർ കേരളോത്സവം സീസൺ -3 യുടെ രജിസ്ട്രേഷൻ വെബ്സൈറ്റ് ഉത്ഘാടനവും പ്രോഗ്രാം മാന്വൽ പ്രകാശനവും നടത്തി. ഫർവാനിയ ദുവൈഹി പാലസ് റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ പ്രവാസി കേരള കുവൈത്ത് കേന്ദ്ര പ്രസിഡന്റ് ലായിക് അഹ്‌മദ്‌ അധ്യക്ഷത വഹിച്ചു. രജിസ്ട്രേഷൻ വെബ്സൈറ്റിന്റെ ഉത്ഘാടനം കേന്ദ്ര ജനറൽ സെക്രട്ടറി രാജേഷ് മാത്യു നിർവഹിച്ചു.സോഹ അഫ്താബ് ആദ്യ പേര് രജിസ്റ്റർ ചെയ്തു തുടക്കം കുറിച്ചു. തുടർന്ന് കേരളോത്സവം പ്രോഗ്രാം കൺവീനർ അബ്ദുറഹ്മാൻ കെ നാലു സോണുകളിലെ ക്യാപ്റ്റന്മാരായ ഇളയത് ഇടവ (ഫർവാനിയ), അൻസാർ മാള (സാൽമിയ), മുനീർ പി കെ (ഫഹാഹീൽ ), സിയാസ് അബൂബക്കർ (അബ്ബാസിയ ) എന്നിവർക്ക് പ്രോഗ്രാം മാന്വൽ നൽകി പ്രകാശനം നിർവഹിച്ചു . ട്രഷറർ ഖലീൽ റഹ്മാൻ, വൈസ് പ്രസിഡന്റ് റഫീഖ്ബാബു, സെക്രട്ടറിമാരായ അൻവർ ഷാജി,സഫ്‌വാൻ കേരളോത്സവം കൺവീനർ നയീം ചാലാട് എന്നിവർ സംസാരിച്ചു. വിവിധ യൂണിറ്റ് പ്രസിഡന്റുമാരായ അഫ്താബ് ആലം, നാസർ മടപ്പള്ളി, സ്വലാഹുദ്ദീൻ, അഷ്‌റഫ്‌ വാക്കത്ത്, നിഷാദ് ഇളയത്, നസീർ, ഷംസുദ്ധീൻ പാലാഴി,മുജീബ് റഹ്മാൻ, മീഡിയ കൺവീനർ ഗഫൂർ എം. കെ, വാഹിദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു. 2024 നവംബർ 22 ന് രാവിലെ 8 മണി മുതല്‍ അബ്ബാസിയയിലെ ആസ്പയർ ഇന്റർനാഷണൽ സ്കൂളിൽ വെച്ചാണ് കേരളോത്സവം സീസൺ 3 അരങ്ങേറുക.10 ഓളം വേദികളിലായി വിവിധ പ്രായ പരിധിയിലുള്ള കുട്ടികൾക്കും, പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ മത്സരങ്ങൾ ഉണ്ടാകും. മുതിർന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സീനിയർ വിഭാഗത്തിലും , ജൂനിയർ ,സബ് ജൂനിയർ ,കിഡ്സ് , സൂപ്പർ കിഡ്സ് എന്നീ വിഭാഗങ്ങളിലും കുട്ടികളുടെ മത്സരങ്ങൾ അരങ്ങേറും. 70 ഓളം ഇനങ്ങളിലായി വൈവിധ്യമാര്‍ന്ന കലാ വൈജ്ഞാനിക മത്സരങ്ങള്‍ അബ്ബാസിയ ഫർവാനിയ, ഫഹാഹീൽ,സാൽമിയ എന്നീ നാലു സോണുകളുടെ കീഴിൽ അരങ്ങേറും. കുവൈത്തിലെ എല്ലാ മലയാളികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം. https://keralotsavam24.com/ ലിങ്കിൽ കയറി മൽസരാർത്ഥികൾക്ക് തങ്ങളുടെ പേരും മത്സര ഇനങ്ങളും രജിസ്റ്റർ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്  നാല് മേഖലകളിലെ താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടാം.

അബ്ബാസിയ – 66293508,50852442

ഫർവാനിയ- 66605316,60010194

സാൽമിയ- 99416712,99873903

ഫഹാഹീൽ- 66917233,65023166