മാംഗോ ഹൈപ്പർ കേരളോത്സവം: രമ്യ നമ്പീശൻ മുഖ്യാതിഥി

0
123

കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രവാസി മലയാളികൾക്കായി പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിക്കുന്ന മാംഗോ ഹൈപ്പർ കേരളോത്സവം സീസൺ 3 ൽ മുഖ്യാതിഥിയായി പ്രശസ്ത തെന്നിന്ത്യൻ ചലചിത്ര താരവും ഗായികയും വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ലിയു സി സി ) സ്ഥാപക അംഗവുമായ രമ്യ നമ്പീശൻ പങ്കെടുക്കും. വിജയകരമായ കഴിഞ്ഞ രണ്ട് സീസണുകൾക്ക് ശേഷം കേരളോൽസവത്തിന്റെ മൂന്നാം സീസൺ 2024 നവംബർ 22ന് രാവിലെ 8 മണി മുതൽ അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് അരങ്ങേറും. 10 വേദികളിലായി  70 മൽസര ഇനങ്ങളിൽ സ്കിറ്റ്, ​ഗാനചിത്രീകരണം, സിനിമാറ്റിക് ഡാൻസ്, ഒപ്പന, ഷോർട്ട് ഫിലിം , റീൽസ് മൽസരങ്ങൾ, കുരുന്നുകളുടെ ചിത്രരചനാമൽസരം എന്നിവ നടക്കും. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്ന വ്യക്തി​ഗത മൽസരയിനങ്ങളാണ് മാംഗോ ഹൈപ്പർ പ്രധാന സ്പോൺസർ ആകുന്ന കേരലോത്സവം സീസൺ -3 യുടെ പ്രതേകത. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് താഴെ ലിങ്കിൽ തങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യാം.

https://keralotsavam24.com/  നാലു സോണുകളായി നടക്കുന്ന കേരളോത്സവത്തെ കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾക്ക് നാല് മേഖലകളിലെ താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടാം.

അബ്ബാസിയ – 66293508,50852442

ഫർവാനിയ- 66605316,60010194

സാൽമിയ – 99416712,99873903

ഫഹാഹീൽ- 66917233,65023166