മാംഗോ ഹൈപ്പർ കേരളോത്സവം മുഖ്യഥിതി രമ്യാ നമ്പീശൻ കുവൈത്തിൽ എത്തി

0
118

കുവൈറ്റ്‌ സിറ്റി: മാംഗോ ഹൈപ്പർ പ്രവാസി വെൽഫെയർ കുവൈത്ത് കേരളോത്സവം സീസൺ -3 മുഖ്യതിഥി രമ്യ നമ്പീശൻ കുവൈത്തിൽ എത്തി. പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര പ്രസിഡന്റ് ലായിക് അഹ്‌മദ്‌, ജനറൽ സെക്രട്ടറി രാജേഷ് മാത്യു,വൈസ് പ്രസിഡന്റ് റസീന മുഹ്‌യുദ്ധീൻ, ഷൌക്കത്ത് വളാഞ്ചേരി, സെക്രട്ടറി വഹീദ അബ്ദുൽ കലാം, ജസീൽ ചെങ്ങളാൻ, ഷംസീർ ഉമർ, നദീർ എന്നിവർ കുവൈറ്റ്‌ വിമാനത്താവളത്തിൽ അവരെ സ്വീകരിച്ചു. 22-11-2024 വെള്ളിയാഴ്ച രാവിലെ 8 മണി മുതലാണ് അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് 10 വേദികളിലായി  70 മൽസര ഇനങ്ങളിൽ 1000 ത്തോളം മത്സരാർത്ഥികൾ പങ്കെടുക്കുന്ന കേരളോത്സവം അരങ്ങേറുക. കുവൈത്തിലെ എല്ലാ കലാ പ്രേമികളേയും ഈ കലാ മാമാങ്കത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.