മാംഗോ ഹൈപ്പർ മാർക്കറ്റ് പുതിയ ഔട്ലെറ്റ് ഷദാദിയയിൽ ആരംഭിച്ചു

0
70

കുവൈത്ത് : കുവൈത്തിലെ റീട്ടെയിൽ മേഖലയിലെ പ്രമുഖരായ മാംഗോ ഹൈപ്പർമാർകെറ്റ് ഷദാദിയയിൽ തുറന്നു പ്രവർത്തനമാരംഭിച്ചു . വിദേശ തൊഴിലാളികൾക്കായി പ്രത്യേകം പണികഴിപ്പിച്ച പാർപ്പിട സമുച്ചയത്തിലെ വ്യാപാരകേന്ദ്രത്തിലാണ് മാംഗോ ഹൈപ്പർ മാർക്കറ്റ്‌ തങ്ങളുടെ ഒൻപതാമത്തെ ശാഖ തുറന്നിരിക്കുന്നത് . മാംഗോ ഹൈപ്പർ ചെയർമാൻ & മാനേജിങ് ഡയറക്ടർ റഫീഖ് അഹ്മദ് പാർട്ണർമാരായ ഷബീർ മണ്ടോളി , സിനാൻ അക്ബർ സിദ്ദിഖ് എന്നിവർ ഔട്ലെറ്റ് ഉത്‌ഘാടനം ചെയ്തു . ഓപ്പറേഷൻ മാനേജർ മുഹമ്മദ് അലി , ഡയറക്ടർ മൻസൂർ മൂസ , പബ്ലിക് റിലേഷൻസ് മാനേജർ മുബാറക് എന്നിവർ സന്നിഹിതരായിരുന്നു . ജനറൽ മാനേജർ അനസ് അബൂബക്കറി ന്റെ നേതൃത്വലിലുള്ള ടീം പരിപാടികൾക്ക് നേതൃത്വം നൽകി .എല്ലാ ആധുനിക ഷോപ്പിംഗ് സൗകര്യങ്ങളോടും കൂടിയതാണ് പുതിയ ശാഖ . വിവിധ രാജ്യക്കാരായ ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാവിധ ഉത്പന്നങ്ങളും പുതിയ ശാഖയിൽ ലഭ്യമാണ് . ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഷോപ്പിംഗ് നടത്താൻ കഴിയാവുന്ന രീതിയിലാണ് സൂപ്പർമാർകെറ്റ് സജ്ജീകരിച്ചിരിക്കുന്നത് . പലചരക്ക് അവശ്യ വസ്തുക്കളും , പഴങ്ങളുടെയും പച്ചക്കറികളുടെയും വിവിധ ശേഖരങ്ങളും , ഫ്രഷ് മത്സ്യ -മാംസങ്ങളുടെ പ്രത്യേക കൗണ്ടറുകളും സ്റ്റോറിൽ സജ്ജീകരിച്ചിട്ടുണ്ട് . ഡിപ്പാർട്ടുമെന്റ് സ്റ്റോറിന് മുൻഗണന കൊടുത്തു കൊണ്ട് ഇതേ സ്ഥലത്ത്‌ തന്നെ പുതിയൊരു ഔറ്റ്ലെറ്റ്‌ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്‌മന്റ് വാർത്താകുറിപ്പിൽ അറിയിച്ചു . ഉത്‌ഘാടനത്തോടനുബന്ധിച്‌ ഇശൽ ബാൻഡ് കുവൈറ്റിന്റെ ഗാനമേളയും മുട്ടിപ്പാട്ടും അരങ്ങേറി . ഗഫൂർ കൊയിലാണ്ടി , വാഹിദ് കൊല്ലം , ഫൗസാൻ കണ്ണൂർ , അൻസാർ കൊല്ലം , ഫായിസ് മെട്ടമ്മൽ , താജുദ്ദിൻ കോഴിക്കോട് , അഷ്‌റഫ് തിരൂർ എന്നിവർ ഗാനമേളക്കും മുട്ടിപ്പാട്ടിനും നേതൃത്വം നൽകി .