മാപ്പു പറഞ്ഞ് ഷെയ്ൻ നിഗം; പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നാവശ്യം

0
25

കൊച്ചി: നിർമ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ച വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് നടൻ ഷെയ്ൻ നിഗം. താരസംഘടനയായ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവർക്കയച്ച കത്തിലാണ് പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഷെയ്ൻ വ്യക്തമാക്കിയത്‌. തന്‌റെ പ്രസ്താവനയിൽ ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രമ്യമായി പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാദ പരാമർശത്തിൽ ഷെയ്ൻ നേരത്തെയും മാപ്പ് പറഞ്ഞിരുന്നുവെങ്കിലും നിർമ്മാതാക്കൾ അംഗീകരിച്ചിരുന്നില്ല. പകരം താരത്തിനെതിരെ നിലപാടുകൾ കടുപ്പിക്കുകയും ചെയ്തിരുന്നു. ആ സാഹചര്യത്തിൽ കൂടിയാണ് ഷെയ്നിന്റെ ഖേദപ്രകടനം.