മാസപ്പിറവി ദൃശ്യമായി: ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമദാന്‍ 1

0
17

കുവൈറ്റ് സിറ്റി: മാസപ്പിറവി ദൃശ്യമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച റമദാന്‍ വൃതാരംഭം. സൗദി അറേബ്യ, യു എ ഇ, ഖത്തർ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച്ച വിശുദ്ധ റമസാനു തുടക്കമാകും. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് പ്രവിശ്യയിലെ സുദൈര്‍, തുമൈര്‍ പ്രദേശങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്. സാധാരണ മാസപ്പിറവി നിരീക്ഷിക്കാറുള്ള തുമൈർ, അൽ ഹരീഖ്, ശഖ്‌റ, ഹുത്ത സുദൈർ തുടങ്ങിയ മേഖലകളിലെല്ലാം ഇത്തവണയും നിരീക്ഷണത്തിന് സംവിധാനങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ എല്ലായിടങ്ങളിലും ആകാശം മേഘവൃതം ആയതിനാലും പൊടിക്കാറ്റ് ഉണ്ടായതിനാലും നിരീക്ഷണത്തിന് പ്രയാസമുണ്ടാക്കി. എന്നാല്‍ ഒടുവില്‍ ഏറെ വൈകിയാണെങ്കിലും തുമൈറിൽ ആകാശം തെളിഞ്ഞതോടെ ചന്ദ്രക്കല ദൃശ്യമാവുകയായിരുന്നു.