മിഷന്‍ ഇംപോസിബിള്‍ 7 ചിത്രീകരണത്തിൽ നിന്നും 5 അണിയറപ്രവർത്തകർ പിന്മാറി. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനെ തുടർന്ന് സഹപ്രവര്‍ത്തകനോട് നായകൻ ടോം ക്രൂസ് ക്ഷുഭിതനായി സംസാരിച്ചിരുന്നു. കൊറോണ വൈറസ് പകര്‍ന്നാല്‍ ഇന്‍ഡസ്ട്രി വീണ്ടും മൊത്തമായി അടച്ചുപൂട്ടേണ്ടി വരും. നിങ്ങള്‍ ചെയ്യുന്ന അബദ്ധം എത്ര വലുതാണെന്ന് മനസിലാകുന്നുണ്ടോ? ഇനി ആവര്‍ത്തിച്ചാല്‍ നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടാകില്ലഎന്നാണ് ടോം ക്രൂസ് പറഞ്ഞത്. അതേസമയം സംഭവത്തിന് പിന്നാലെ സിനിമയുടെ അഞ്ച് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തില്‍ നിന്നും പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നടന്‌റെ മോശം വാക്കുകളാണ് അഞ്ച് പേരുടെ പിന്മാറ്റത്തിന് കാരണമെന്ന് പറയുന്നു. കോവിഡ് വ്യാപനത്തിനിടെ നേരത്തെ മുടങ്ങിപ്പോയ സിനിമകളിലൊന്നായിരുന്നു മിഷന്‍ ഇംപോസിബിള്‍ 7. തുടര്‍ന്ന് ഒരുപാട് പ്രതിസന്ധികളെ അതീജിവിച്ചാണ് സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചത്. ജൂലായിലായിരുന്നു ടോം ക്രൂയിസ് ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചത്. ഇതിനിടെ ഓക്‌സ്‌ഫോര്‍ഡ്‌ഷെയറില്‍ 20കോടി മുതല്‍ മുടക്കി ഒരുക്കിയ സെറ്റ് ബൈക്ക് അപകടത്തെ തുടരന്ന്
കത്തിനശിചു.
ക്രിസ്റ്റഫര്‍ മക്വാറിയാണ് ഇത്തവണയും മിഷന്‍ ഇംപോസിബിള്‍ സംവിധാനം ചെയ്യുന്നത്.
മുന്‍പ് മിഷന്‍ ഇംപോസിബിള്‍ റോഗ് നേഷന്‍, മിഷന്‍ ഇംപോസിബിള്‍ ഫാളൗട്ട് തുടങ്ങിയ സിനിമകളും ക്രിസ്റ്റഫറിന്റെ സംവിധാനത്തിലാണ് ഒരുങ്ങിയത്. ഏതന്‍ ഹണ്ട് എന്ന ടോം ക്രൂയിസിന്റെ ജനപ്രിയ കഥാപാത്രത്തിന്റെ തിരിച്ചുവരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.