മീഡിയ വണ്ണിനെ വിലക്കിയ തീരുമാനം ഫാസിസം – കുവൈത്ത് കെ.എം.സി.സി

0
31
കുവൈത്ത് സിറ്റി:
ജനാധിപത്യ വ്യവസ്ഥിതിയിൽ നാലാം തൂണായ മാധ്യമങ്ങളെ വിലക്കുന്ന രീതി  തുടരുന്നത് കാടത്തവും മറ്റൊരു ജനാധിപത്യ രാജ്യത്തും കേട്ടുകേൾവിയില്ലാത്തതും പരിഷ്കൃത സമൂഹത്തിനു ചേർന്നതുമല്ലെന്ന് കുവൈത്ത് കെ.എം.സി.സി. അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം മലയാള ടെലിവിഷൻ ചാനലായ മീഡിയ വൺ രണ്ടാമതും വിലക്കിയ കേന്ദ്ര സർക്കാർ നടപടി സമാന്യ നീതിബോധമുള്ള ഒരു രാഷ്ട്രീയ-സമൂഹിക പ്രസ്ഥാനവും അംഗീകരിക്കില്ലെന്നും കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൾ റസാഖ് പേരാമ്പ്രയും വാർത്താകുറിപ്പിൽ പറഞ്ഞു. നേരത്തെയും മീഡിയ വണ്ണിന് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.  ബി.ജെ.പി സർക്കാറിന്റെ ഇത്തരം നീക്കങ്ങളിൽ നേതാക്കൾ ആശങ്ക രേഖപ്പെടുത്തി.