മുംബൈ വിമാനത്താവളത്തിൽ 20 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയൻ യുവതി പിടിയിൽ

മുംബൈ : രണ്ട് ഷാംപൂ, ലോഷൻ കുപ്പികളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 20 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായി കെനിയൻ യുവതിയെ അറസ്റ്റ് ചെയ്തു. മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. ദ്രാവകരൂപത്തിലാണ് മാരക ലഹരിമരുന്നായ കൊക്കെയ്ൻ പ്ലാസ്റ്റിക് ബോട്ടിലുകളിൽ കടത്താൻ ശ്രമിച്ചതെന്ന് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) അറിയിച്ചു. കെനിയയിലെ നെയ്‌റോബിയിൽ നിന്ന് വരികയായിരുന്ന സ്ത്രീയെ ഡി.ആർ.ഐ സംഘം പിടികൂടുകയായിരുന്നു. മൊത്തം 1,983 ഗ്രാം വിസ്കോസ് ദ്രാവകം കണ്ടെടുത്തു.സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കൊക്കെയ്നാണെന്ന് തിരിച്ചറിഞ്ഞത്. ഇതിൻ്റെ ഏകദേശ മൂല്യം 20 കോടി രൂപയാണന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.