കഴിഞ്ഞ വർഷത്തെയും ഇത്തവണത്തെയും പ്രളയക്കെടുതി നേരിട്ടവരുടെ പുനരധിവാസം അതിവേഗം പൂർത്തിയാക്കാൻ രൂപരേഖ തയ്യാറാക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള 10,000 രൂപയുടെ അടിയന്തര സഹായ വിതരണം സെപ്‌തംബർ ഏഴിനുള്ളിൽ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി.
ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്കും ക്യാമ്പ് വിട്ടവർക്കും ഈ തുക നൽകും. ക്യാമ്പുകളിൽ എത്താത്ത ദുരിതബാധിതർക്കും ആശ്വാസം നൽകാനാണ് തീരുമാനം. വീടും ഉപജീവനമാർഗവും നഷ്ടമായവരുടെയും കൃഷിനാശത്തിന്റെയും കണക്കെടുപ്പ് നടന്നുവരികയാണ്.