കുവൈറ്റ് സിറ്റി: മുജ്തബ ക്രിയേഷൻസ് ദേശിയ ദിന, വിമോചന ദിന 10ാമത് ആൽബം യാ ഹലാ കുവൈത്ത് റീലീസ് ചെയ്തു. കുവൈത്ത് മിഷ്രിഫ് എക്‌സൈബിഷൻ ഫെയർ ഗ്രൗണ്ടിലെ ലിറ്റിൽ വേൾഡിൽ നടന്ന ചടങ്ങിൽ മുഖ്യ പ്രായോജകരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ പയ്യന്നൂർ ആൽബം പ്രകാശനം ചെയ്തു. അനിൽ ബേപ്പു (ഓർഗനൈസർ, ലിറ്റിൽ വേൾഡ്), ഓട്ട് ചയാനിൻ (ഓപ്പറേഷൻ മാനേജർ ലിറ്റിൽ വേൾഡ്), മുഹമ്മദ് (പി.ആർ ഓഫിസർ) എന്നിവരും പ്രോജക്ട് & കോർഡിനേഷനായി വോൺ ഡിർക്ക്, അബ്ദുല്അസീസ്, ഹസ്സൻ, ഹമീദ് കേലോത്ത്, ഡി.കെ. ദിലീപ്, വിനു വൈക്കാട് എന്നിവരും സന്നിഹിതരായിരുന്നു. കൂടാതെ ആൽബത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് മൊമെന്റോ നൽകി ആദരിച്ചു. എസ്സാർ മീഡിയ യൂട്യൂബ് ചാനലിലാണ് ആൽബം റിലീസ് ചെയ്തിരിക്കുന്നത്. കുവൈറ്റിലെ സംസ്കാരവും സൗഹാർദ്ദവും ഉയർത്തിപ്പിടിച്ച് ഒരുക്കിയ സംഗീത ആൽബം ‘യാ ഹല കുവൈത്ത്’ ഹബീബുള്ള മുറ്റിച്ചൂരാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത ഗായിക ശ്രുതി ശിവദാസ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുമ്പോൾ, അതിന് ഗഫൂർ കോലത്തൂർ രചിച്ച വരികളാണ് ശ്രദ്ധേയം. മിൻഷാദ് സാര സംഗീത സംവിധാനം. ഛായാഗ്രഹണം രതീഷ് CV അമ്മാസ്, എഡിറ്റിംഗ് മെൻഡോസ് ആന്റണി, നൃത്തസംവിധാനം രാജേഷ് കൊച്ചി എന്നിവർ നിർവഹിച്ചു.