കുവൈത്ത് സിറ്റി: മുണ്ടകൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരായ വിദ്യാർത്ഥികൾക്കായി കുവൈറ്റ് വയനാട് അസോസിയേഷൻ സ്വരൂപിച്ച 10 ലക്ഷം രൂപയുടെ പഠനസഹായം ഫിക്സഡ് ഡെപോസിറ്റ് ആയി കൈമാറുന്ന പ്രക്രിയ പൂർത്തിയായി. മുണ്ടകൈ ചൂരൽമല ഉരുൾ പൊട്ടലിൽ അകപ്പെട്ടു സർവ്വതും നഷ്ടപ്പെട്ട കുട്ടികൾക്ക് പഠന സഹായമായ് കുവൈറ്റ് വയനാട് അസോസിയേഷൻ (KWA) സമാഹരിച്ച 10 ലക്ഷം രൂപ കെഡബ്ലുഎ തിരഞ്ഞെടുത്ത ദുരന്തബാധിതരായ 9 കുടുംബങ്ങളിലെ കുട്ടികളുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് ആയി നൽകുന്ന നടപടിക്രമങ്ങൾ പുതുവത്സര ദിനത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് സുൽത്താൻ ബത്തേരി ബ്രാഞ്ചിൽ വെച്ച് നടന്നു. കെഡബ്ലുഎ രക്ഷാധികാരി ബാബുജി ബത്തേരി, വൈസ് പ്രസിഡണ്ട് ജിജിൽ മാത്യു, ജോയിന്റ് ട്രഷറർ ഷൈൻബാബു, ജോയിന്റ് സെക്രട്ടറി ഷിനോജ് ഫിലിപ്പ് , കൺവീനർ ഷിബു മാത്യു, കോർഡിനേറ്റർ റോയ് മാത്യു, മീഡിയ കൺവീനർ മുബാറക്ക് കാമ്പ്രത്ത്, ചാരിറ്റി കൺവീനർ മിനി കൃഷ്ണ, വനിതാ വേദി കൺവീനർ പ്രസീത, മുൻ ട്രഷറർ എബി വടുവഞ്ചാൽ, കെഡബ്ലുഎ മെമ്പർ അജേഷ് രാജൻ, സഹീർ പരിയാരം എന്നിവർ ചേർന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് വയനാട് ക്ലസ്റ്റർ ഹെഡ് ജെറിൻ ജോസഫ്, ബ്രാഞ്ച് മാനേജർ ആകാശ് എലിയാസ് അസിസ്റ്റന്റ് മാനേജർ (NRE) നീത സൂസൻ എന്നിവർക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ചടങ്ങിൽ അവധിയിൽ വയനാട്ടിൽ ഉള്ള കെഡബ്ലുഎ അംഗങ്ങളും കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്തു.