മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

0
40

എറണാകുളം : മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സ്(95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചായിരുന്നു അന്ത്യം. സിഐടിയു സംസ്ഥാന സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, പാർലമെന്‍റ് അംഗം തുടങ്ങിയ സുപ്രധാന പദവികള്‍ വഹിച്ചു. 1998 വരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. കൊച്ചിന്‍ പോര്‍ട്ട് തൊഴിലാളി യൂണിയന്‍ പ്രസിഡന്‍റും ആയിരുന്നു.