കുവൈത്ത് സിറ്റി: മുത് ല മരുഭൂമിയിൽനിന്നും രണ്ട് വാട്ടർ ടാങ്കുകളും ടെന്‍റുകളും മോഷണം പോയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മുത്ലയിലെ ക്യാമ്പിൽ നിന്നും 2000 ലിറ്റർ ശേഷിയുള്ള രണ്ട് വാട്ടർ ടാങ്കുകളാണ് മോഷണം പോയത്. കൂടാതെ ജഹ്റയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള പ്രദേശത്തുനിന്ന് 4×3.5 വലിപ്പമുള്ള രണ്ട് ക്യാബിൻ, എട്ട് ടെന്‍റുകൾ, രണ്ട് മോട്ടോറുകൾ, 150 ലിറ്റർ ശേഷിയുള്ള രണ്ട് വാട്ടർ ടാങ്കുകൾ എന്നിവയും മോഷണം പോയിരുന്നു.