കുവൈറ്റ് സിറ്റി : കുവൈത്തിൽ പരിപാടികൾ നടത്തുന്നതിനായി താൽക്കാലികമായി നിർമ്മിച്ച ഹാളുകൾ നീക്കം ചെയ്യാൻ തുടങ്ങി. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് നീക്കം ചെയ്യൽ നടപടികൾ നടക്കുന്നത്. അനധികൃത ഇലക്ട്രിക്കൽ ജനറേറ്ററുകളും അനുബന്ധ കെട്ടിടങ്ങളുമാണ് മാറ്റുന്നത്. നഗര വികസനത്തിന് തടസ്സമാകുന്നതും സുരക്ഷാ അപകടങ്ങൾ സൃഷ്ടിക്കുന്നതുമായ നിയമലംഘനങ്ങൾ ഇല്ലാതാക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ കർശന നിർദ്ദേശങ്ങൾ പാലിച്ചാണ് ഈ നടപടികൾ.പിഴകൾ ഒഴിവാക്കാൻ പ്രോപ്പർട്ടി ഉടമകൾ കെട്ടിട ചട്ടങ്ങൾ പാലിക്കണമെന്ന് ഉദ്യോഗസ്ഥർ ഊന്നിപ്പറയുന്നു. അനധികൃത നിർമ്മാണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി നടപടിയെടുക്കാൻ പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു.