മുബാറക്കിയയിൽ കേടായ 90 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു

0
25

കുവൈത്ത് സിറ്റി: മുബാറക്കിയ മാർക്കറ്റിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ 90 കിലോഗ്രാം കേടായ മത്സ്യം നശിപ്പിച്ചു. കൂടാതെ, 31 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു,
നിറം, ആകൃതി, മണം എന്നിവയിൽ മാറ്റങ്ങൾ വരുത്തി മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലെന്ന് കരുതുന്ന ഭക്ഷ്യവസ്തുക്കൾ വിറ്റതായി അതോറിറ്റി “എക്സ്” അക്കൗണ്ടിലെ പോസ്റ്റിൽ വ്യക്തമാക്കി. മായം കലർന്ന ഭക്ഷണത്തിന്‍റെ വ്യാപാരം, ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർ, ശരിയായ ആരോഗ്യ രേഖകളില്ലാതെ തൊഴിലുടമകൾ തൊഴിലാളികളെ നിയമിക്കൽ എന്നിവ മറ്റ് നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു.കൂടാതെ, പൊതുവും വ്യക്തിപരവുമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും സാധുവായ ആരോഗ്യ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചതെന്നും പരിശോധനയിൽ കണ്ടെത്തി.