മുബാറക് ഹോസ്പിറ്റലില്‍ തീപിടിത്തം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മുബാറക് ഹോസ്പിറ്റലില്‍ ചെറിയ രീതിയിൽ തീപിടിത്തമുണ്ടായി. ആളപായമൊന്നുമില്ല. എല്ലാ രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ.അബ്ദുല്ല അൽ സനദ് അറിയിച്ചു. ദൈവത്തിന് നന്ദി, എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്, “അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ എലിവേറ്ററുകളിലൊന്നിലുണ്ടായ വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. ഷോർട്ട് സർക്യൂട്ട് വേഗത്തിൽ നിയന്ത്രിച്ചതായും തീപിടുത്തത്തെ തുടര്‍ന്ന് മെഡിക്കല്‍ സേവനങ്ങള്‍ക്ക് യാതൊരു വിധ തടസ്സവും ഇല്ലാതെ തുടരുന്നുണ്ടെന്നും ആരോഗ്യ വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി, ജനറൽ ഫയർഫോഴ്സ് ആക്ടിംഗ് ചീഫ് മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.