മുഹറം ഒന്ന്; രാജ്യത്ത് ജൂലൈ 7ന് അവധി

0
16

കുവൈത്ത് സിറ്റി: കുവൈത്തിൽ ഹിജ്റി പുതുവത്സര അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജൂലൈ 7ന് അവധിയായിരിക്കും. ഹിജ്റ 1446-ലെ ഹിജ്റി പുതുവത്സര അവധി (മുഹറം) സംബന്ധിച്ച് സിവിൽ സർവീസ് ബ്യൂറോയാണ് തീരുമാനം പുറപ്പെടുവിച്ചത്. മന്ത്രിതല സമിതിയെ തീരുമാനം അറിയിച്ചു.ജൂലൈ എട്ടിന് ഔദ്യോഗിക ജോലികൾ പുനരാരംഭിക്കും. ചില ഏജൻസികളിൽ ജോലികളുടെ പ്രത്യേകത മൂലം പൊതുതാൽപര്യപ്രകാരം, ബന്ധപ്പെട്ട അധികാരികളാകും അവധി നിശ്ചയിക്കുന്നത്. ബയാൻ കൊട്ടാരത്തിൽ ചേർന്ന മന്ത്രിതല സമിതിയുടെ യോഗത്തിലാണ് തീരുമാനം.