മുഹറം 10ന് ഹുസൈനിയയ്ക്ക് കർശന നിർദേശങ്ങൾ

0
112

കുവൈത്ത് സിറ്റി: മുഹറത്തിന് മുന്നോടിയായി രാജ്യത്തുടനീളം ഹുസൈനിയയ്ക്ക് കർശന നിർദ്ദേശങ്ങൾ നൽകി ആഭ്യന്തര മന്ത്രാലയം. ഹുസൈനിയയിൽ പതാകകളൊന്നും പ്രദർശിപ്പിക്കരുതെന്നും മുദ്രാവാക്യങ്ങളില്ലാത്ത ഒരു ബാനർ മാത്രമേ അനുവദിക്കൂ എന്നും മന്ത്രാലയം നിർദ്ദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.ഹുസൈനിയ മതിലുകൾക്ക് പുറത്ത് കൂടാരങ്ങളോ കിയോസ്കുകളോ സ്ഥാപിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ, മാർച്ചുകൾ നടത്തുന്നത് നിരോധിച്ചിരിക്കുന്നു. ഗതാഗതം നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും ഹുസൈനിയകൾക്കുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. ഹുസൈനിയ മതിലുകൾക്ക് പുറത്തുള്ള സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് സന്നദ്ധപ്രവർത്തകരെ വിലക്കിയിട്ടുണ്ട്. ഏകോപന യോഗത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ പാലിക്കാനും ആചാരങ്ങളുടെ സമയത്ത് സുരക്ഷാ സേനയുമായി പൂർണ്ണമായും സഹകരിക്കാനും ആവശ്യമുള്ളപ്പോൾ അവരുടെ സഹായം തേടാനും ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു.