മുൻസീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ടാക്സി ഉടമക്ക് പണി കിട്ടും

0
15

കുവൈറ്റ്‌ സിറ്റി : യാത്ര ചെയ്യുമ്പോൾ യാത്രക്കാർ സീറ്റ് ബെൽറ്റ് ഉറപ്പിക്കാൻ ടാക്സി ഡ്രൈവർമാർ ബാധ്യസ്ഥരാണെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കുന്നു. യാത്രക്കാരൻ സീറ്റ് ബെൽറ്റ് ഇടാൻ വിസമ്മതിക്കുകയാണെങ്കിൽ, ഡ്രൈവർ യാത്ര നിരസിക്കുകയോ അല്ലെങ്കിൽ സഹായത്തിനായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രവർത്തന വിഭാഗവുമായി ബന്ധപ്പെടുകയോ ചെയ്യണം. യാത്രക്കാരുടെ അനുസരണക്കേട് അവഗണിച്ച് മുന്നോട്ട് പോകുന്ന ഡ്രൈവർമാർക്ക് പിഴ ലഭിക്കുന്നതായിരിക്കും. പൊതുനിരത്തുകളിൽ രാജ്യത്തുടനീളം ഏകദേശം 252 എഐ-പവർ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മുൻസീറ്റ് യാത്രക്കാർക്കുള്ള സീറ്റ് ബെൽറ്റ് ലംഘനത്തിന് ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് പിഴ ചുമത്തിത്തുടങ്ങിയിട്ടുണ്ട്.