മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്ക്വാദ് അന്തരിച്ചു

0
122

ന്യൂഡല്‍ഹി: രക്താര്‍ബുദത്തെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുഖ്യ പരിശീലകനുമായ അൻഷുമാൻ ഗെയ്ക്വാദ് (71) അന്തരിച്ചു. ബറോഡയിൽ വച്ചാണ് മരിച്ചത്. കഴിഞ്ഞ മാസം വരെ ലണ്ടനിലായിരുന്ന ഗെയ്ക്വാദ് വിവിധ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഐസിയുവിലായിരുന്നു. 1975നും 1987നും ഇടയിൽ ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ച ഗെയ്‌ക്‌വാദ് പിന്നീട് രണ്ട് തവണ ഇന്ത്യയുടെ പരിശീലകനുമായിരുന്നു.
അടുത്തിടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽദേവ് അദ്ദേഹത്തിന്റെ ചികിത്സ ചിലവിന് ബി.സി.സി.ഐയോട് സഹായം തേടിയതോടെയാണ് വീണ്ടും അൻഷുമാൻ ഗെയ്‌ക്‌വാദ് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. ലണ്ടനിലെ ചികിൽസാച്ചെലവ് താങ്ങാനാവാതെ ഗെയ്‌ക്‌വാദും കുടുംബവും സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നറിഞ്ഞപ്പോഴായിരുന്നു സഹായ അഭ്യർത്ഥന.