മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഹുസ്നി മുബാറക്കിന് ആദരം: കുവൈറ്റിൽ സ്മാരകം ഉയരും

0
20

കുവൈറ്റ്: അന്തരിച്ച മുൻ ഈജിപ്ഷ്യൻ പ്രസിഡൻറ് ഹുസ്നി മുബാറക്കിന് ആദരവുമായി കുവൈറ്റ്.1990 ലെ ഇറാഖ് അധിനിവേശ കാലത്ത് പടപൊരുതാൻ സൈനികരെ അയച്ചു നൽകിയതിനുള്ള ആദരവായി കുവൈറ്റില്‍ അദ്ദേഹത്തിന് സ്മാരകം ഉയരും. രാജ്യത്തെ ഒരു പ്രധാന കെട്ടിടത്തിന് ഹുസ്നി മുബാറക്കിന്റെ പേര് നൽകാനും അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് നിർദേശം നൽകിയിട്ടുണ്ട്.

മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഹുസ്നി മുബാറക് രാജ്യത്തിന് നൽകിയ സംഭാവന വളരെ വലുതാണെന്നും സ്മരിക്കപ്പെടേണ്ടതാണെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.