കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ്പ് കുവൈറ്റ് സംഘടിപ്പിക്കുന്ന ‘മെട്രോയ്ക്കൊപ്പം ഈദ്’ എന്ന മെഗാ ഈദ് ഫെസ്റ്റിനായി, മാപ്പിളപ്പാട്ടുകളുടെ ഇശലിന്റെ ഈണത്തിന് നിറം നൽകിയ പ്രശസ്ത ഗായക കുടുംബം നിസാം തളിപ്പറമ്പ് & ഫാമിലി , മലയാളികളുടെ എക്കാലത്തെയും മാപ്പിളപ്പാട്ടിന്റെ ജനപ്രിയ ഗായകൻ നസീർ കൊല്ലം എന്നിവർ കുവൈറ്റിലെത്തി. വിമാനത്താവളത്തിൽ വിശിഷ്ടാതിഥികളെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജ്മെന്റ് അംഗങ്ങൾ ഊഷ്മളമായി സ്വീകരിച്ചു. മലയാളി സമൂഹത്തിലെ ഹൃദയങ്ങളിൽ പ്രത്യേക സ്ഥാനം നേടിയ നിസാം തളിപ്പറമ്പിന്റെയും കുടുംബത്തിന്റെയും നസീർ കൊല്ലത്തിന്റെയും ലൈവ് പ്രകടനം വേദിയെ സംഗീതമികവിന്റെ അരങ്ങാക്കുമെന്നു ഉറപ്പാണ്. ആയിരങ്ങൾ പങ്കെടുക്കുന്ന ഈ വർഷത്തെ ഈ മെഗാ ഫെസ്റ്റ് ഒന്നാം പെരുന്നാൾ സുദിനത്തിൽ അബ്ബാസിയയിലെ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ ആണ് നടക്കുക. പങ്കെടുക്കുന്നവർക്ക് പ്രത്യേക കൂപ്പൺ തിരഞ്ഞെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങളുടെ വിപുലമായ ശ്രേണിയും മെട്രോ മെഡിക്കൽ ഒരുക്കിയിട്ടുണ്ട് .. കൂടാതെ, ഒപ്പനയും,ഗസലും മറ്റ് കലാപ്രകടനങ്ങളും ,സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി,നിരവധി റെസ്റ്റോറൻ്റുകളും ഈ ആഘോഷവേളയിൽ മെട്രോ ഒരുക്കിയിട്ടുണ്ട്. ഒന്നാം പെരുന്നാൾ ദിനത്തിൽ വൈകുന്നേരം 4:00 മുതൽ രാത്രി 10:00 വരെ അബ്ബാസിയയിലെ ഇന്ത്യൻ സെൻട്രൽ സ്‌കൂളിലാണ് മെഗാ ഷോ നടക്കുക . 3:00 PM മുതൽ 4:00 PM വരെയാണ് പ്രവേശന സമയം.പരിപാടിയുടെ പ്രവേശനം സൗജന്യ പാസ്സുകളിലൂടെ ആയിരിക്കും. ആസ്വാദനത്തിനു ആനന്ദം പകരുവാൻ മെട്രോ മെഡിക്കൽ ഗ്രൂപ്പിനോടൊപ്പം സന്തോഷത്തിന്റെ സുദിനമായ പെരുന്നാൾ ആഘോഷിക്കാനുള്ള മികച്ച അവസരമാണ് ഈ ഈദ് ഫെസ്റ്റ്.
Home Kuwait Associations ‘മെട്രോയ്ക്കൊപ്പം ഈദ്’ മെഗാ ഫെസ്റ്റിനായി നിസാം തളിപ്പറമ്പും കുടുംബവും നസീർ കൊല്ലവും കുവൈറ്റിലെത്തി