മെട്രോ മെഡിക്കൽ ഗ്രൂപ്പ് അത്യാധുനിക 1.5 ടെസ്‌ല എംആർഐ മെഷീൻ ഉദ്ഘാടനം ചെയ്തു

0
35

കുവൈറ്റ്‌ സിറ്റി : കുവൈറ്റിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സൂപ്പർ മെട്രോ ഫഹഹീൽ ബ്രാഞ്ചിൽ സ്വകാര്യ ആരോഗ്യമേഖലയിൽ ആദ്യമായി ഏറ്റവും ആധുനികമായ 1.5 ടെസ്‌ല എംആർഐ മെഷീൻ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫകറുദ്ധീൻ തങ്ങൾ, കോഴിക്കോട് ഭദ്രാസനാധിപൻ, മാർ അലക്‌സിയോസ് മെത്രാപ്പോലീത്ത, ഫാ.ഡോ.ബിജു പാറയ്ക്കൽ എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത് .ഈ അത്യാധുനിക ജപ്പാൻ നിർമിത എംആർഐ മെഷീൻ ഉയർന്ന റെസല്യൂഷൻ ഇമേജിംഗ്, വേഗത്തിലുള്ള ഡയഗ്നോസ്റ്റിക്സ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 10 മിനിറ്റിനുള്ളിൽ സ്കാനിങ് പൂർത്തിയാക്കി, രോഗികൾക്ക് വേഗമേറിയതും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുന്നു.കൂടാതെ മെട്രോയുടെ പത്താം വാർഷികത്തോടനുബന്ധിച്ചു എല്ലാ ചികിത്സാകൾക്കും നൽകുന്ന 30% ക്യാഷ്ബാക്കിനൊപ്പം തന്നെ ഈ എംആർഐ സ്കാനിന്റെ ലഭ്യതയും 30 % ക്യാഷ്ബാക്കോടെ നൽകും.

ദുരിതമനുഭവിക്കുന്നവർക്ക് ആരോഗ്യ സംരക്ഷണവും പിന്തുണയും നൽകുന്നതിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ സമർപ്പണത്തെ സയ്യിദ് ഫകറുദ്ധീൻ തങ്ങൾ തൻ്റെ പ്രസംഗത്തിൽ പ്രശംസിച്ചു. ആതുരസേവന രംഗത്തുള്ള മെട്രോയുടെ പങ്കിൻ്റെ പ്രാധാന്യം ,കോഴിക്കോട് ഭദ്രാസനാധിപൻ ,മാർ അലക്‌സിയോസ് മെത്രാപ്പോലീത്ത തന്റെ ആശംസയിൽ ഊന്നിപ്പറഞ്ഞു, “നിലവാരമുള്ള സേവനത്തിനും അധഃസ്ഥിതരെ സഹായിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്കും പേരുകേട്ട ആരോഗ്യദാദാക്കളാണ് മെട്രോ ” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, മെട്രോയുടെ തുടർച്ചയായ വിജയത്തിനായി തൻ്റെ ഹൃദയംഗമമായ പ്രാർത്ഥനകൾ അർപ്പിച്ചു.മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ ചെയർമാൻ ആൻഡ് സി ഇ ഒ മുസ്‌തഫ ഹംസ ചടങ്ങിൽ അഭിസംബോധന ചെയ്ത് സംസാരിച്ചു. മെട്രോയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ചു എല്ലാ ചികിത്സാകൾക്കും 30 % ക്യാഷ്‌ബാക്കും, ഫാർമസിയിൽ 15 % ക്യാഷ്ബാക്കും, ഇത് കൂടാതെ 1 ദിനാർ മുതൽ 10 ദിനാർ വരെ എല്ലാ ടെസ്റ്റുകളും അടങ്ങിയ 10 ഇനം ലാബ് പാക്കേജുകളും ലഭ്യമാണ്. ഈയൊരു സേവനം എല്ലാ ബ്രാഞ്ചുകളിലും ഒരുക്കിയിട്ടുണ്ടെന്നും 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ലഭ്യമാണെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.ഈ ചടങ്ങിൽ മാനേജിങ് ഡയറക്ടർ ഇബ്രാഹിം കുട്ടി, മെട്രോ പാർട്ണർസ് ആയ അഹ്മദ് അൽ അസ്മി,ഡോ.ബിജി ബഷീർ, ഗാറ്റ് കമ്പനി സി.ഇ.ഒ വര്ഗീസ് എന്നിവർ പങ്കെടുത്തു.