മേക്കപ്പ് വസ്തുക്കൾ വാങ്ങി പണം നൽകാതെ രക്ഷപ്പെടാൻ ശ്രമിച്ച യുവതി പിടിയിൽ

0
86

കുവൈത്ത് സിറ്റി – മുബാറക്കിയയിൽ സൗന്ദര്യവർധക വസ്തു വിൽപനക്കാരനെ കബളിപ്പിച്ച് സാധനങ്ങൾ വാങ്ങി പണം നൽകാതെ രക്ഷപ്പെടാൻ ശ്രമിച്ച പ്രവാസി യുവതി അറസ്റ്റിൽ. യുവതി 90 ദിനാർ വിലയുള്ള മേക്കപ്പ് വാങ്ങുകയും പണമിടപാടിനായി ബാങ്ക് ലിങ്ക് അയയ്ക്കാൻ വിൽപ്പനക്കാരനോട് അഭ്യർത്ഥിക്കുകയും ചെയ്തു. വിൽപനക്കാരൻ പേയ്‌മെൻ്റ് ലിങ്ക് തയ്യാറാക്കുന്നതിനിടെ, പ്രദേശത്തുനിന്ന് മൊബൈൽ ടാക്സി പിടിച്ച് യുവതി കടയിൽ നിന്ന് രക്ഷപ്പെട്ടു. വിൽപ്പനക്കാരൻ സംഭവം അധികാരികളെ ഉടൻ അറിയിച്ചു. യുവതി ടാക്സിയിൽ രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം യുവതിയെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു.