കുവെെറ്റ്: ലാലേട്ടൻ്റെ കടുത്ത
ആരാധികയായിരുന്നു
ഭിന്നശേഷിക്കാരിയായ കുവെെറ്റ്
സ്വദേശിനി നാദിയ ആദൽ.ശ്വാസ
തടസ്സത്തെ തുടർന്ന് ഞായറാഴ്ച രാവിലെ
അൽ സബാ ആശുപത്രിയിൽ
വെച്ചായിരുന്നു നാദിയയുടെ
അന്ത്യം.ജീവിതത്തിൻ്റെ ഏറിയ പങ്കും
ആശുപത്രി കിടക്കയിൽ ചിലവഴിച്ച
നാദിയ അവിടെയുള്ള നേഴ്സ്മാരിൽ
നിന്നാണ് ലാലേട്ടനെ കുറിച്ച്
അറിയുന്നത്.തുടർന്ന് അദ്ദേഹത്തിൻ്റെ
കടുത്ത ആരാധികയായി
മാറുകയായിരുന്നു.മോഹൻലാലിനെ ഒരു
നോക്ക് നേരിൽ കാണണമെന്ന്
നാദിയയുടെ ആഗ്രഹമായിരുന്നു.പക്ഷെ
ഭിന്ന ശേഷിക്കാരിയായതിനാൽ യാത്ര
അനുവദനീയമായിരുന്നില്ല.ഈ വിവരം
തിരുവനന്തപുരം എക്പാർട്ടർസ്
അസോസിയേഷൻ മുഖേന
മോഹൽലാൽ അറിയുകയും,നാദിയയുടെ
ആഗ്രഹം സഫലമാകുകയും
ചെയ്തു.കഴിഞ്ഞ ജനുവരിയിൽ
കുവെെറ്റിൽ തിരനോട്ടം പരിപാടിക്ക്
മോഹൽലാൽ എത്തിയപ്പോൾ
സംഘാടകരാണ് മോഹൽലാൽ
ആവശ്യപ്പെട്ടതിനെ തുടർന്ന് നാദിയയെ
അവിടെയെത്തിച്ചത്.വീൽ ചെയറിൽ
സ്റ്റേജിലിക്ക് കയറാൻ കഴിയാത്ത
നാദിയയുടെഅടുത്തേക്ക് ലാലേട്ടൻ
ഇറങ്ങിച്ചെന്ന് I Love You എന്ന്
പറഞ്ഞപ്പോൾ “പോ മോനേ ദിനേശ”
എന്ന ലാലേട്ടൻ്റെറ മാസ്സ് ഡയലോഗാണ്
നാദിയ മറുപടിയായിപറഞ്ഞത്.
പരസ്പരം സമ്മാനങ്ങൾ
കെെമാറി,നാദിയയുടെ നിറുകയിൽ
ചുംബിച്ചാണ് ലാലേട്ടൻ മടങ്ങിയത്.
തന്നെ ശുശ്രൂഷിച്ച മലയാളി നേഴ്സ്മാരിൽ
നിന്നാണ് നാദിയ മലയാളം സംസാരിക്കാൻ പഠിച്ചത്.