മൈക്രോസോഫ്റ്റ് സാങ്കേതിക തകരാർ: കുവൈറ്റ് ഇൻ്റർനാഷണൽ എയർപോർട്ടിലെ സർവീസുകൾ പുന:രാരംഭിച്ചു

0
53

കുവൈറ്റ് സിറ്റി: ആഗോള മൈക്രോസോഫ്റ്റ് തകരാറിനെ തുടർന്ന് അവതാളത്തിലായ കുവൈറ്റ് ഇൻ്റർനാഷണൽ എയർപോർട്ടിലെ സർവീസുകൾ പുന:രാരംഭിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. വിമാനത്താവളത്തിലെ എയർലൈൻ സംവിധാനങ്ങളും സാധാരണ പ്രവർത്തനങ്ങളിലേക്ക് മടങ്ങി. മൈക്രോസോഫ്റ്റ് കമ്പനിയിലുണ്ടായ സാങ്കേതിക തകരാർ വിമാനത്താവളങ്ങളിലെ ഫ്ലൈറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ നേരിട്ട് ബാധിച്ചിരുന്നു. ഇത് ചില വിമാനങ്ങളുടെ സർവ്വീസ് തടസ്സപ്പെടുന്നതിന് കാരണമായതായി കുവൈറ്റ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ സിവിൽ ഏവിയേഷൻ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-റാജ്ഹി വിശദീകരിച്ചു. കുവൈറ്റ് എയർവേയ്‌സ്, ജസീറ എയർവേയ്‌സ്, കുവൈറ്റ് ഇൻ്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തിക്കുന്ന മറ്റ് എയർലൈനുകൾ എന്നിവയുമായി ഏകോപനം പു:നസ്ഥാപിച്ചിട്ടുണ്ടെന്നും അൽ-റാജ്ഹി പറഞ്ഞു.