മൈലാഞ്ചി മൊഞ്ചുമായി കുവൈത്ത് കെ.എം.സി.സി തംകീൻ ഫാമിലി മീറ്റ്

0
155

കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന തംകീൻ മഹാസമ്മേളനത്തിന്റെ പ്രചരണാർത്ഥം ദജീജ് മെട്രോ കോർപറേറ്റ് ഹാളിൽ സംഘടിപ്പിച്ച ഫാമിലി മീറ്റിൽ കുവൈത്ത് കെഎംസിസി പ്രസിഡന്റ്‌ സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. തംകീൻ മീഡിയ & പബ്ലിസിറ്റി വിംഗ് ചെയർമാൻ സലാം പട്ടാമ്പി അധ്യക്ഷത വഹിച്ചു. ഫാമിലി മീറ്റിന്റെ ഭാഗമായി നടന്ന മൈലാഞ്ചി മത്സരത്തിൽ അയിഷ നവാൽ ഒന്നാം സ്ഥാനവും ഫാത്തിമ ഷെഹദാബ് രണ്ടാം സ്ഥാനവും ഫാത്തിമത് ഷബ്‌ന ഷെറിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഉപദേശകസമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത സംസ്ഥാന ഭാരവാഹികൾ ആയ റഊഫ് മശ്ഹുർ തങ്ങൾ, ഇഖ്ബാൽ മാവിലാടം, എം.കെ റസാഖ് വാളൂർ, എം.ആർ നാസർ, ഡോ. മുഹമ്മദലി, ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡോ. ശഹീമ മുഹമ്മദ് ഉല്‍ബോധന ക്ലാസ് നടത്തി. ജില്ല മണ്ഡലം ഭാരവാഹികളായ അസീസ് തിക്കോടി, നവാസ് കുന്നുംകൈ, ഫിയാസ് പുകയൂർ, അബുള്ള കടവത്ത്, സലീം നിലമ്പൂർ, റാഫി ആലിക്കൽ, സലാം ചെട്ടിപടി, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മിഡിയ & പബ്ലിസിറ്റി വിങ് ജനറൽ കൺവീനർ റഫീക്ക് ഒളവറ സ്വാഗതവും സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഫാറുഖ് ഹമദാനി നന്ദിയും പറഞ്ഞു. വിജയികൾക്കുള്ള സമ്മാനദാനം നവംബർ 22ന് നടക്കുന്ന തംകീൻ മഹാസമ്മേളനത്തിൽ വെച്ച് നൽകപ്പെടും.