ഒന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരായിരുന്ന മനേക ഗാന്ധി, സുരേഷ് പ്രഭു സഹമന്ത്രിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോര്‍, ജയന്ത് സിന്‍ഹ തുടങ്ങിയവരെ ഇത്തവണ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചില്ല. അരുൺ ജെയ്റ്റ്ലി സുഷമ സ്വരാജ് എന്നിവർ ആരോഗ്യകരണങ്ങളാൽ സ്വയം വിട്ടു നിന്നു. അതേസമയം, സഹമന്ത്രിമാരടക്കം ഇരുപത് പുതുമുഖങ്ങള്‍ക്കാണ് പുതിയ മന്ത്രിസഭയില്‍ ഇടംകിട്ടിയത്. അമിത് ഷായും മുൻ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും ഒഡിഷയിൽ നിന്നുള്ള പ്രതാപ് ചന്ദ്ര സാരംഗിയുമാണ് പുതുമുഖങ്ങളിൽ ശ്രദ്ധേയം. കേരളത്തിൽ നിന്നുള്ള വി മുരളീധരനും പുതുമുഖമാണ്.
അതേസമയം, മുന്‍ ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ബി.ജെ.പി. അധ്യക്ഷനായേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തെ പുതിയ മന്ത്രിസഭയില്‍ പരിഗണിക്കാതിരുന്നതെന്നും ശ്രദ്ധേയമാണ്. നിലവിലെ പാര്‍ട്ടി അധ്യക്ഷനായ അമിത് ഷാ കേന്ദ്രമന്ത്രിയായതോടെ ജെ.പി. നഡ്ഡ അധ്യക്ഷസ്ഥാനത്തെത്തുമെന്നാണ് സൂചന.