മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മോദിയുടെ ചില ന്യായീകരണങ്ങൾക്കെതിരെയാണ് കശ്യപ് രംഗത്തെത്തിയത്. പൗരത്വ നിയമം മുസ്ലീങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും അഭയാര്‍ഥികള്‍ക്കായി തടങ്കൽ പാളയങ്ങൾ ഒരുങ്ങുന്നുവെന്ന പ്രചരണം തെറ്റാണെന്നും മോദി പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുങ്ങുന്ന തടങ്കൽ പാളയങ്ങളുടെ ചിത്രങ്ങൾ പുറത്തു വിട്ട് കശ്യപ്, മോദിയെ അർബൻ നാസി എന്നു വിളിച്ചത്.
പൗരത്വ ഭേദഗതിക്കെതിരെ തുടക്കം മുതൽ തന്നെ രംഗത്തുള്ളയാളാണ് അനുരാഗ്. നിയമത്തിനെതിരെ മുംബൈയിൽ നടന്ന പ്രതിഷേധ റാലിയിലും ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.