മോദി 3.0 അധികാരത്തിലേക്ക്

0
82

ന്യൂഡൽഹി : മൂന്നാം മോദി സർക്കാർ അധികാരത്തിലേക്ക്. ഇന്ത്യയുടെ തുടർച്ചയായ മൂന്നാമത് പ്രധാനമന്ത്രിയായി നരേന്ദ്ര ദാമോദർദാസ് മോദി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിൽ പ്രവേശിച്ചു. സത്യവാചകം രാഷ്ട്രപതി ദ്രൗപതി മുർമു ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. എൻ. ഡി. എ മന്ത്രിസഭയിൽ 72 മന്ത്രിമാരാണ് ഉള്ളത്.

ഇതിൽ 30 പേർക്ക് കാബിനറ്റ് പദവിയും 6 പേർക്ക് സ്വതന്ത്ര ചുമതലയും 36 പേർക്ക്‌ സഹമന്ത്രി സ്ഥാനവും ലഭിക്കും.മോദിക്ക് പിന്നാലെ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, ജെ.പി. നഡ്ഡ, ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമൻ, ഡോ. എസ്. ജയ്ശങ്കർ, മനോഹർ ലാൽ ഖട്ടർ എന്നിവർ ഒന്ന് മുതൽ എട്ട് വരെ യഥാക്രമം സത്യവാചകം ചൊല്ലി. കേന്ദ്ര മന്ത്രിമാരായി രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, ജെ.പി. നഡ, ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമൻ, ഡോ. എസ്. ജയ്ശങ്കർ, മനോഹർ ലാൽ ഖട്ടർ, എച്ച്.ഡി. കുമാരസ്വാമി (ജെ.ഡി.എസ്), പീയുഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, ജിതൻ റാം മാഞ്ചി (ഹിന്ദുസ്ഥാനി അവാം മോര്‍ച്ച-എസ്), രാജീവ് രഞ്ജൻ സിങ് (ലലൻ സിങ്-ജെ.ഡി.യു), സർബാനന്ദ സോനോവാൾ, ഡോ. വീരേന്ദ്ര കുമാർ, കിഞ്ചിരപു റാം മോഹൻ നായിഡു (ടി.ഡി.പി), പ്രഹ്ലാദ് ജോഷി, ജുവൽ ഒറാം,ഗിരിരാജ് സിങ്, അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപേന്ദർ യാദവ്, ഗജേന്ദ്ര സിങ് ഷെഖാവത്ത്, അന്നപൂർണ ദേവി, കിരൺ റിജുജു, ഹർദീപ് സിങ് പുരി, ഡോ. മൻസൂക് മാണ്ഡവ്യ, ജി. കിഷൻ റെഡ്ഡി, ചിരാഗ് പാസ്വാൻ (എൽ.ജെ.പി), സി.ആർ. പാട്ടീൽ, റാവു ഇന്ദർജിത് സിങ്, ജീതേന്ദ്ര സിങ്, അർജുൻ രാം മെഗ് വാൾ, പ്രതാപ് റാവു ഗണപത് റാവു ജാദവ് (ശിവസേന -ഷിൻഡെ), ജയന്ത് ചൗധരി (ആർ.എൽ.ഡി), ജിതിൻ പ്രസാദ, ശ്രീപദ് നായിക്, പങ്കജ് ചൗധരി, കൃഷ്ണൻ പാൽ, രാംദാസ് അത്തേവാല (ആർ.പി.ഐ), രാംനാഥ് ഠാക്കൂർ (ജെ.ഡി.യു), നിത്യാനന്ദ് റായ്, അനുപ്രിയ പട്ടേൽ അടക്കമുള്ളവർ സത്യവാചകം ചൊല്ലി.