കുവൈത്ത് സിറ്റി: രാജ്യത്ത് കാലാവസ്ഥ മോശമായതിനാൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്.
മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന കാറ്റ് പൊടിപടലത്തിന് കാരണമാകുമെന്നും ചില പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറയുമെന്നുമാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. രാജ്യത്തെ മാറുന്ന കാലാവസ്ഥയും പൊടിപടലങ്ങളും കാരണം ഗതാഗതം നേരെയാക്കാൻ ആഭ്യന്തര മന്ത്രാലയം ഹൈവേകളിലും മറ്റ് സുപ്രധാന പ്രദേശങ്ങളിലും പട്രോളിംഗ് വിന്യസിച്ചിട്ടുണ്ട്. പൊടി മാറുന്നത് വരെ വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കണമെന്നും അമിതവേഗത ഒഴിവാക്കണമെന്നും പൗരന്മാരോടും മറ്റ് താമസക്കാരോടും അധികൃതർ ആവശ്യപ്പെട്ടു.