മർസൂഖ്​ അൽ ഗാനിം വീണ്ടും കുവൈത്ത്​ പാർലമെൻറ്​ സ്​പീക്കർ

0
23

കുവൈത്ത് സിറ്റി: മർസൂഖ്​ അൽ ഗാനിം വീണ്ടും കുവൈത്ത്​ പാർലമെൻറ്​ സ്​പീക്കറായി തെ​രഞ്ഞെടുക്കപ്പെട്ടു.മൂന്നാം തവണയാണ്​ മർസൂഖ്​ അൽ ഗാനിം സ്​പീക്കറാവുന്നത്​.മർസൂഖ് 33​ വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി ബദർ അൽ ഹുമൈദിക്ക്​ 28 വേട്ട് നേടാൻ മാത്രമേ കഴിഞ്ഞുള്ളൂ.
എംപിമാരായ മര്‍സൂഖ് അല്‍ ഖലീഫയുടെയും
ഡോ. അബ്ദുല്‍കരീം അല്‍ കന്ദാരിയുടെയും വസതികളിൽ ചേർന്ന യോഗത്തിൽ 37 എം.പിമാർ മർസൂഖ്​ അൽ ഗാനിമിനെതിരെ ഒന്നിച്ച്​ നിൽക്കാനും ഹുമൈദിക്ക് പിന്തുണ നൽകാനും തീരുമാനിച്ചിരുന്നു. എന്നാൽ വോട്ട് എണ്ണിയപ്പോൾ പ്രതിപക്ഷ പൊതു സ്ഥാനാർഥിക്ക്​ 28 വോട്ടു മാത്രമേ ലഭിച്ചുള്ളൂ. 50 അംഗ പാർലമെൻറിലെ എം.പിമാർക്കും മന്ത്രിമാർക്കും വോട്ടുണ്ട്.