മ​​ദ്രാ​​സ്​ ​ഐഐടി വി​ദ്യാ​ർ​ഥി​ക​ളുടെ അ​​നി​​ശ്ചി​​ത​​കാ​​ല നി​​രാ​​ഹാ​​ര​​സ​​മ​​രം അവസാനിപ്പിച്ചു.

0
22

ദ്രാസ്​ ഐഐടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മ​​ര​​ണ​​ത്തി​​ലേ​​ക്കു ന​​യി​​ച്ച സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച്​ അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​ന്​​ ആ​​ഭ്യ​​ന്ത​​ര അ​​ന്വേ​​ഷ​​ണ സ​​മി​​തി രൂ​​പ​​വ​​ത്​​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ആവശ്യ​​പ്പെ​​ട്ടുളള മ​​ദ്രാ​​സ്​ ​ഐഐടി വി​ദ്യാ​ർ​ഥി​ക​ളുടെ അ​​നി​​ശ്ചി​​ത​​കാ​​ല നി​​രാ​​ഹാ​​ര​​സ​​മ​​രം അവസാനിപ്പിച്ചു.

വിദ്യാര്‍ഥികള്‍ ഉന്നയിച്ച മൂന്ന്‌ ആവശ്യങ്ങളില്‍ രണ്ടെണ്ണം അംഗീകരിക്കപ്പെട്ടതോടെയാണ് സമരം നിര്‍ത്തിയത്. ഐഐടി ഡയറക്ടര്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയാലുടന്‍ ഫാത്തിമയുടെ മരണത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാമെന്ന് ഡീന്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി.
8